അച്ഛനില്ലാത്ത കുട്ടിയാണ്, ഇപ്പോള്‍ സഹോദരനും പോയി; ഗള്‍ഫിലെ ജോലിപോയാലും കുഴപ്പമില്ല, ഇനി വിദ്യക്ക് താനുണ്ടാവും, പ്രതിശ്രുത വരന്‍ നിധിന്‍
തൃശൂര്‍: പെങ്ങളുടെ വിവാഹം മുടങ്ങുമെന്ന ആശങ്കയില്‍ ആത്മഹത്യ ചെയ്ത വിപിന്‍ വേദനകളില്‍ നിറയുമ്പോഴും സഹോദരിയുടെ പ്രതിശ്രുതവരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കുടുംബത്തിനും ആശ്വാസമാകുന്നു. വിപിന്റെ സഹോദരി വിദ്യക്കും കുടുംബത്തിനും താങ്ങായി ഇനി താന്‍ ഉണ്ടാവുമെന്നാണ് പ്രതിശ്രുത വരന്‍ നിധിന്‍ പറയുന്നത്.
ഷാര്‍ജയില്‍ എസി മെക്കാനിക്ക് ആണ് നിധിന്‍. രണ്ടാഴ്ച മുന്‍പാണ് നാട്ടില്‍ എത്തിയത്. പണവും സ്വര്‍ണവും ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും ബാങ്കില്‍ നിന്ന് വായ്പ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകയ്യോടെ വിടാനാകില്ലെന്നുമാണ് വിപിന്‍ പറഞ്ഞത്.
അവളെ ഞാന്‍ ഇഷ്ടപ്പെട്ടത് പണം മോഹിച്ചല്ല. വിദേശത്തുള്ള ജോലി പോയാലും പ്രശ്നമില്ല. വിദ്യയെ വിവാഹം ചെയ്തതിന് ശേഷമേ മടങ്ങുന്നുള്ളു. ജനുവരി ആദ്യ ആഴ്ചയില്‍ തിരിച്ചെത്തണം എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ 41 ചടങ്ങ് കഴിഞ്ഞ് വിവാഹം നടത്തിയ ശേഷമേ മടക്കമുള്ളു. അച്ഛനില്ലാത്ത കുട്ടിയാണ്. ഇപ്പോള്‍ ആങ്ങളയുമില്ല. ഇനി അവള്‍ക്ക് ഞാനുണ്ട് എല്ലാമായി, നിധിന്‍ പറയുന്നു. രണ്ടര വര്‍ഷമായി നിധിനും വിപിന്റെ സഹോദരി വിദ്യയും പ്രണയത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."