വിമര്‍ശനങ്ങള്‍ക്കിടെ കെ.റെയില്‍ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്ത്, എതിര്‍പ്പുമായി പ്രതിപക്ഷം, ആശങ്കയുമായി സി.പി.ഐ
തിരുവനന്തപുരം: കെ.റെയിലിന്റെ നിര്‍മാണം വേഗത്തിലാക്കാനും പദ്ധതിക്ക് അനുമതിതേടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവന്‍ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നാണ് കത്തില്‍ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സ്ഥലമേറ്റെടുപ്പിനായി വേണ്ടിവരുന്നത് 13700 കോടി രൂപയാണ്. ഈ തുക മുഴുവന്‍ സംസ്ഥാനം വഹിക്കുമെന്നുമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കത്ത് പുറത്തായതിന് പിന്നാലെ യു.ഡി.എഫ് എതിര്‍പ്പ് കടുപ്പിച്ചിരിക്കുകയാണ്.
അതേ സമയം കെ.റെയിലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളെ അവഗണിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.റെയിലില്‍ യു.ഡി.എഫും ബി.ജെ.പിയും ഉയര്‍ത്തുന്ന ചോദ്യങ്ങളെ ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയും സി.പി.എമ്മും മുന്നോട്ട് പോകുമ്പോഴാണ് ആശങ്കകളെ അവഗണിക്കരുതെന്ന് സി.പി.ഐ വ്യക്തമാക്കിയിരിക്കുന്നത്. ഇടത് സംഘടനകളും ആശങ്കയറിയിച്ചിട്ടുണ്ടെന്നും എല്ലാം വിശദമായി പഠിച്ച ശേഷമെ മുന്നോട്ട് പോകൂവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."