HOME
DETAILS

ഭോപ്പാൽ: നമ്മളറിയാതെ കടന്നുപോയ വാർഷികം

  
backup
December 09 2021 | 04:12 AM

45635635623-2


ഭോപ്പാൽ ദുരന്തമുണ്ടായ 1984 ഡിസംബർ രണ്ടിലെ രാത്രി ഗൊരഖ്പൂർ എക്‌സ്പ്രസ് ഭോപ്പാൽ റയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് വന്നുനിന്നു. റയിൽവേ സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് ഏതാനും അകലെ കുറച്ചാളുകൾ ടോർച്ച് മിന്നിച്ച് സിഗ്നൽ നൽകിയെങ്കിലും എൻജിൻ മാസ്റ്റർക്ക് ഒന്നും മനസ്സിലായില്ല. തന്നെ ആരോ കളിപ്പിക്കുകയാണെന്നാണ് അയാൾ കരുതിയത്. എന്നാൽ സ്റ്റേഷനിലേക്ക് കയറിയതോടെ പ്ലാറ്റ്‌ഫോമിൽ ജീവനോടെ ആരുമില്ലെന്ന് എൻജിൻ മാസ്റ്റർ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ട്രാക്കിലും പ്ലാറ്റ്‌ഫോമിലും ആളുകൾ വീണുകിടയ്ക്കുന്നുണ്ടായിരുന്നു. എൻജിൻ മാസ്റ്റർ വണ്ടി സഡൻബ്രേക്ക് ചെയ്‌തെങ്കിലും പാതിമരിച്ചവരുടെ മുകളിലൂടെ വണ്ടി കയറിയിറങ്ങി. പ്ലാറ്റ്‌ഫോമിൽ ഛർദ്ദിലിലും വിസർജ്യങ്ങളിലും മുങ്ങി നിറഞ്ഞുകിടയ്ക്കുന്ന മൃതദേഹങ്ങൾ. റയിൽവേ ഉദ്യോഗസ്ഥരില്ല. സിഗ്നൽ നൽകാൻ ആരുമില്ല.


വെയിറ്റിങ് റൂമിലും മൃതദേഹങ്ങളുടെ കൂമ്പാരം. ആരും പുറത്തിറങ്ങരുതെന്നും വണ്ടി വേഗത്തിൽ ഓടിച്ചുപോകണമെന്നും െ
ഡപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ വി.കെ ശർമ്മ അനൗൺസ്‌മെന്റ് റൂമിൽനിന്ന് നിർദേശം നൽകി. എന്നാൽ ബഹളത്തിനിടയിൽ ആരുമത് കേട്ടില്ല. പുറത്തിറങ്ങിയവർ ഛർദ്ദിക്കാൻ തുടങ്ങി. ചിലർ കുഴഞ്ഞുവീണു. മൂക്കിൽ ടവൽ പൊത്തിപ്പിടിച്ച് ശർമ്മ വണ്ടിക്കടുത്ത് ഓടിയെത്തി. വേഗം വണ്ടിയെടുക്കാൻ അയാൾ ആവശ്യപ്പെട്ടു. എൻജിൻ മാസ്റ്റർ വണ്ടിയെടുത്തു. ഉടൻ ശർമ്മ പ്ലാറ്റ്‌ഫോമിന്റെ മറ്റേ അറ്റത്തുള്ള തന്റെ കാബിനിലേക്ക് തിരിഞ്ഞോടി. വൈകിപ്പോയിരുന്നു. എയർകണ്ടീഷൻ ചെയ്ത കാബിനുള്ളിൽ അപ്പോഴേക്കും അകത്ത് കയറാൻ പറ്റാത്തവിധം പാതി മരിച്ചവർ നിറഞ്ഞിരുന്നു.
ഭോപ്പാൽ ദുരന്തമുണ്ടാകുന്ന 1984 ഡിസംബർ രണ്ടിന് മാത്രം യൂനിയൻ കാർബൈഡ് കോർപറേഷൻ്റെ പ്ലാന്റിൽനിന്നു ചോർന്ന മീഥൈൽ ഐസോസയനേറ്റ് (എം.ഐ.സി) എന്ന വിഷവാതകം ശ്വസിച്ച് മരിച്ചുവീണത് 3787 പേരാണ്. വർഷങ്ങൾ നീണ്ട ദുരന്തം ആറു ലക്ഷത്തോളം പേരെ ബാധിച്ചു. ഇരുപതിനായിരത്തോളം പേർ മരിച്ചു. ദുരന്തമുണ്ടാകുന്നതിന് മുന്നുവർഷം മുമ്പ് 1981 ഡിസംബർ 23ന് കമ്പനിയിലെ ജോലിക്കാരനായ മുഹമ്മദ് അഷ്‌റഫ് എന്ന യുവ എൻജിനീയർ വിഷവാതകം ശ്വസിച്ച് ഛർദ്ദിച്ച് ആന്തരാവയവങ്ങൾ പൊട്ടി മരിച്ചിരുന്നു. എം.ഐ.സി സൂക്ഷിക്കുന്ന ടാങ്കിനടുത്ത് ജോലി ചെയ്യവെയാണ് അദ്ദേഹം വിഷമേൽക്കുന്നത്. അഷ്‌റഫ് ധൃതിപിടിച്ച് മാസ്‌ക് അഴിച്ചുമാറ്റിയതു കൊണ്ടാണ് മരണം സംഭവിച്ചതെന്നായിരുന്നു കമ്പനിയുടെ വാദം. കമ്പനിയിൽ പിന്നെയും ആളുകൾ ഇതുപോലെ മരിച്ചു. ട്രേഡ് യൂനിയൻ നേതാക്കളായ ശങ്കർ മാൾവ്യ, മുഹമ്മദ് ബഷീറുല്ല എന്നിവരുടെ നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിച്ചു. അഷ്റഫിൻ്റെ മരണത്തിന് മാനേജ്‌മെന്റാണ് കാരണക്കാരെന്ന് ചൂണ്ടിക്കാട്ടി അവർ കമ്പനിക്ക് കത്തെഴുതി. ഫാക്ടറിയിൽ ഫോസ്ജിൻ സൂക്ഷിയ്ക്കുന്ന ടാങ്ക് സ്ഥാപിച്ചതിലെ അപാകത അവർ ചൂണ്ടിക്കാട്ടി. (ഒന്നാംലോകമഹായുദ്ധ കാലത്ത് ആയിരങ്ങളെ കൊന്നൊടുക്കാൻ ഉപയോഗിച്ചിരുന്ന രാസായുധമാണ് ഫോസ്ജിൻ). ഇതെ ആവശ്യമുന്നയിച്ച് അവർ മധ്യപ്രദേശ് സർക്കാരിനും കത്തെഴുതി. ഫലമുണ്ടായില്ല.


ദുരന്തത്തിന്റെ രാത്രി ഭോപ്പാൽ റയിൽവേസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലേക്ക് വന്നു കയറിയ ഗൊരഖ്പൂർ എക്പ്രസിൽ മുഹമ്മദ് അഷ്‌റഫിന്റെ വിധവ സജ്ദാ ഭാനുവും രണ്ടു മക്കളുമുണ്ടായിരുന്നു. ഭർത്താവിൻ്റെ മരണത്തിനുശേഷം ദുരിതക്കയത്തിലായിരുന്നു അവർ. അഷ്‌റഫിന്റെ പിതാവ് അവരെ വീട്ടിൽനിന്ന് പുറന്തള്ളി. ജീവിക്കാൻ വഴിയില്ലാതെ കഷ്ടപ്പെട്ടു. സഹായത്തിനായി ഫാക്ടറിയെ സമീപിച്ചു. സുഹൃത്തുക്കളുടെ ഇടപെടലിൽ ഫാക്ടറി 50000 രൂപ നൽകാമെന്നേറ്റിട്ടുണ്ട്. അത് വാങ്ങാനാണ് സജ്ദ എത്തുന്നത്. അഷ്‌റഫിന്റെ സുഹൃത്ത് എസ്.എച്ച് ഖാൻ പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പുറത്തിറങ്ങരുതെന്ന െഡപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ വി.കെ ശർമ്മയുടെ മുന്നറിയിപ്പ് മറ്റു പലരെയും പോലെ സജ്ദയും കേട്ടില്ല.


സ്യൂട്ട്‌കെയ്‌സുമായി തന്റെ കുഞ്ഞുങ്ങളുടെ കൈപ്പിടിച്ച് സജ്ദ പുറത്തിറങ്ങി. കണ്ണുകൾകൊണ്ട് ഖാനെ പരതുകയായിരുന്നു അവർ. പ്ലാറ്റ്‌ഫോമിൽ കുറെ ശവങ്ങളല്ലാതെ ആരുമില്ലായിരുന്നു. മക്കൾ മൂന്നുവയസുകാരൻ ശുഐബും അഞ്ചുവയസുകാരൻ അർഷാദും ഉടൻ ചുമക്കാൻ തുടങ്ങി.സജ്ദയ്ക്കും തൊണ്ടയ്ക്ക് അസ്വസ്ഥത തുടങ്ങി. ശ്വസിക്കാൻ കഴിയുന്നില്ല. പ്ലാറ്റ്‌ഫോമുകളുടെ മധ്യത്തിലുള്ള വെയ്റ്റിങ്ങ് റൂമിലേക്ക് അവർ കുഞ്ഞുങ്ങളെയും വലിച്ചിഴച്ചു പാഞ്ഞു. സജ്ദയ്ക്ക് അകത്തേക്ക് കയറാനായില്ല. വെയ്റ്റിങ് റൂം നിറയെ ഛർദ്ദിലിലും രക്തത്തിലും വിസർജ്യത്തിലും കലർന്നു കിടയ്ക്കുന്ന മൃതദേഹങ്ങൾ. സജ്ദ തന്റെ മക്കളെ വാതിലിനടുത്തിരുത്തി. നനഞ്ഞ ടവൽ ഇരുവരുടെയും മുഖത്ത് കെട്ടി. സജ്ദ ഓടി. ആരുടെയെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കുകയായിരുന്നു അവർ.ഗാർഡുമാരുടെ മുറി, സ്റ്റേഷൻ മാസ്റ്ററുടെ മുറി എവിടെയും ശവങ്ങൾ മാത്രമായിരുന്നു, ടിക്കറ്റ് റിസർവേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ ഇരുന്ന ഇരുപ്പിൽ മരിച്ചുപോയിരുന്നു.സഹായം തേടി അവർ സ്റ്റേഷനു പുറത്തേക്ക് പാഞ്ഞു. നിലവിളിച്ചുകൊണ്ടോടുന്നവരുടെ തിരക്ക്, എല്ലാവരും ജീവൻ രക്ഷപ്പെടുത്താനുള്ള ഓട്ടത്തിലാണ്. തന്റെ കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിക്കാൻ ഒരു വഴിയുമില്ല. റോഡിലൂടെ കുറെ ദൂരം ഓടിയ ശേഷം അവർ കുഞ്ഞുങ്ങളുടെ അടുക്കലേക്ക് തിരിച്ചെത്തി. ശുഐബ് തന്റെ കൈയിലുള്ള ടെഡ്ഡിബിയറും നെഞ്ചോട് ചേർത്തിരിക്കുകയായിരുന്നു. അർഷാദ് തളർന്നു കിടയ്ക്കുന്നു. ഇരുവരുടെയും വായിൽനിന്ന് ഒലിച്ചിറങ്ങുന്ന രക്തം. രണ്ടു പേരും മരിച്ചിരുന്നു.
ദുരന്തത്തിന്റ പിറ്റേന്ന് വോളണ്ടിയർമാർ പരുക്കേറ്റവരെയും മൃതദേഹങ്ങളും ആശുപത്രിയിലെത്തിച്ചു. മരിച്ചവരെ തിരിച്ചറിയണമായിരുന്നു. ആശുപത്രി അധികൃതർ ഫോട്ടോഗ്രഫറെ വിളിച്ചുവരുത്തി. മൃതദേഹങ്ങളുടെ ഫോട്ടോ ബന്ധുക്കൾക്ക് തിരിച്ചറിയാൻ പുറത്തു തൂക്കാൻ ആവശ്യപ്പെട്ടു. കുന്നു കൂടിക്കിടയ്ക്കുന്ന മൃതദേഹങ്ങൾ വലിച്ചു മാറ്റി മുഖം വ്യക്തമാകും വിധം ഫോട്ടൊയെടുക്കുകയായിരുന്നു അയാൾ. റയിൽവേ ജീവനക്കാരൻ്റെ വേഷം ധരിച്ച മൃതദേഹത്തിന്റെ കണ്ണുകൾ ഇളകുന്നു. 'ഇയാൾ. മരിച്ചിട്ടില്ല' ഫോട്ടോഗ്രാഫർ വിളിച്ചു കൂവി. ഡോക്ടർ ഓടിയെത്തി. ഏതാനും മണിക്കൂറുകൾക്കു മുമ്പ് റയിൽവേ സ്റ്റേഷനിൽ ഗൊരഖ്പൂർ എക്‌സ്പ്രസ് സ്റ്റേഷനിൽ നിർത്താതെ വേഗം ഓടിച്ചുപോകാൻ നിർദേശം നൽകിയതു വഴി നൂറുകണക്കിനു പേരുടെ ജീവൻ രക്ഷിച്ച അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ വി.കെ ശർമ്മയായിരുന്നു അത്.


ഡിസംബർ മുന്നിന് പുലർച്ചെ ഭോപ്പാലിൽ പട്ടാളട്രക്കുകൾ വന്നുനിന്നു. മൃതദേഹങ്ങളായിരുന്നു എവിടെയും. തൊട്ടപ്പുറത്തെ ആശുപത്രികളുടെ വരാന്തയിൽ ഇടനാഴിയിൽ, ഓപറേഷൻ തീയറ്ററുകളിൽ, ലേബർ റൂമിൽ, സ്‌റ്റോർ റൂമിൽ, നഴ്‌സുമാരുടെ അടുക്കളയിൽ മൃതദേഹങ്ങൾ തിങ്ങിനിറഞ്ഞു. മരിച്ചവരും പരുക്കേറ്റവരും ആശുപത്രിയിൽ തിങ്ങിക്കിടന്നു. ഇരുവരെയും വേർതിരിക്കാനാവുമായിരുന്നില്ല. കണ്ണുപോയവർ തെരുവുകളിൽ വേദനകൊണ്ട് പുളഞ്ഞിരുന്നു. നർമ്മദാ നദിയിൽ മൃതദേഹങ്ങൾ ചീഞ്ഞഴുകി നടന്നു. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടായിരുന്നില്ല. പലായനമായിരുന്നു തുടർന്നുള്ള ദിവസങ്ങളിലും. എന്തെങ്കിലും ചെയ്യേണ്ട പൊലിസ് ദുരന്തത്തിന്റെ ആദ്യ മണിക്കൂറിൽത്തന്നെ ഓടിയൊളിച്ചിരുന്നു. വൈകാതെ ശ്മശാനങ്ങളിൽ കൂട്ടക്കുഴിമാടങ്ങളുയർന്നു. തിരിച്ചറിയാത്തവരെ സൈന്യം അജ്ഞാത സ്ഥലത്ത് കുഴിച്ചുമൂടി. മരിച്ചവരുടെ നഗരം ആഴ്ചകളോളം വിറങ്ങലിച്ച് കിടന്നു.
മൃതദേഹങ്ങൾക്കു നടുവിൽ ഭോപ്പാൽ കേഴുമ്പോൾ ബോംബെ താജിലെ മുറിയിൽ യൂനിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് ചെയർമാൻ കേശുബ് മഹിന്ദ്ര, പ്രസിഡന്റ് വി.പി ഗോഖ്‌ലെ എന്നിവർക്കൊപ്പം ചർച്ചയിലായിരുന്നു ദുരന്തത്തിനുത്തരവാദിയായ യൂനിയൻ കാർബൈഡ് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ വാറൻ ആൻഡേഴ്‌സൺ. അന്ന് മൂവരും ഭോപ്പാലിലേക്ക് പറന്നു. കലക്ടർ മോത്തി സിങ്ങും പൊലിസ് ചീഫ് സ്വരാജ് പുരിയുടെ നേതൃത്വത്തിലുള്ള സംഘവും മൂവരെയും സ്വീകരിക്കാനുണ്ടായയിരുന്നു. 'സർ, നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്' ദുരന്തദിനത്തിൽ ജനങ്ങളെ രക്ഷിയ്ക്കുന്നതിന് പകരം പൊലിസിനെ ഓടിയൊളിക്കാൻ വിട്ട സ്വരാജ് പുരി ആൻഡേഴ്‌സണോട് പറഞ്ഞു.


പിന്നാലെ ആൻഡേഴ്‌സന്റെ അറസ്റ്റ് നാടകം നടന്നു. വൈകാതെ അയാൾ അമേരിക്കയിലേക്ക് തിരിച്ചുപറന്നു. ആൻഡേഴ്‌സനെ തിരിച്ചുകൊണ്ടുവരാൻ സർക്കാർ ആത്മാർഥമായ ഒരു ശ്രമവും നടത്തിയില്ല. അമേരിക്കയിൽ രഹസ്യജീവിതം നയിക്കുന്നതിനിടെ അയാൾ മരിച്ചു. നഷ്ടപരിഹാരം നൽകാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. പലകുടുംബങ്ങൾക്കും കിട്ടിയത് 1400 രൂപ. 25000 രൂപയായിരുന്നു വിതരണം ചെയ്തതിൽ ഏറ്റവും വലിയ തുക. 1999 ഒാഗസ്റ്റിൽ യൂനിയൻ കാർബൈഡ് വ്യവസായ ചരിത്രത്തിൽനിന്ന് അപ്രത്യക്ഷമായി. തലമുറകൾ നീണ്ട ദുരന്തത്തിന്റെ ഇരകൾ ഭോപ്പാലിൽ ഇപ്പോഴും ബാക്കിയുണ്ട്. നിത്യരോഗികളായും വികൃതരൂപങ്ങളായും കുഞ്ഞുങ്ങൾ പിന്നെയും ജനിച്ചു. ഭോപ്പാൽ ദുരന്തത്തിന്റെ 37ാം വാർഷികം മറ്റേതൊരു വാർഷികവും പോലെ ആരും ശ്രദ്ധിക്കാതെ ദിവസങ്ങൾക്ക് മുമ്പ് കടന്നുപോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  22 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  22 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  22 days ago