HOME
DETAILS
MAL
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ സര്ജന് പിടിയില്‍
backup
December 09 2021 | 06:12 AM
തൃശ്ശൂര്‍: രോഗിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്ജന് ഡോ.കെ.ബാലഗോപാല്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. രാവിലെ പെരിങ്ങാവിലെ വസതിയില്‍ വച്ചാണ് വിജിലന്‍സ് ഡി.വൈ.എസ്.പി പി.എസ്.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.
കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. യു.ഡി.എഫ് ഭരണകാലത്ത് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോക്ടര്‍ ബാലഗോപാല്‍ സ്ഥലം മാറ്റത്തെത്തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. മൂന്ന മാസം മുന്‍പാണ് വകുപ്പ് മേധാവിയായി വീണ്ടും ആശുപത്രിയില്‍ തിരിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."