വകുപ്പുകളിലെ ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യണമെന്ന്ള്‍
കണ്ണൂര്‍: എല്ലാ വകുപ്പുകളിലെയും നിലവിലുള്ള ഒഴിവുകളുടെ കൃത്യമായ വിവരങ്ങള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും അതിന്റെ വിശദാംശങ്ങള്‍ അടുത്ത ഡി.ഡി.സിക്കു മുമ്പായി പ്ലാനിംഗ് ഓഫിസര്‍ക്ക് കൈമാറാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.
ജില്ലയിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവ് രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതായും ഇക്കാര്യത്തില്‍ സത്വര നടപടികള്‍ ആവശ്യമാണെന്നും സി കൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള വീടുകളുള്‍പ്പെടെ മാറ്റിപ്പണിയുകയോ നവീകരിക്കുകയോ ചെയ്യുമ്പോള്‍ ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയത് കാരണം അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന അവ്യക്തത തീര്‍ക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ടി.വി രാജേഷ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തലശ്ശേരി മണ്ഡലത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗതിയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്കിടയില്‍ ലഹരിപദാര്‍ഥങ്ങള്‍ വില്‍പ്പന നടത്തുന്ന കടകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം കണ്ടെത്തി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിലവിലുള്ള സ്റ്റുഡന്റ്‌സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ യോഗത്തെ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."