HOME
DETAILS

'മരണം ഒരിക്കലും ഒരു വ്യക്തിയെ മഹാനാക്കുന്നില്ല' ബിപിന്‍ റാവത്തിനെ വിമര്‍ശിച്ച് അഡ്വ രശ്മിത; ഫേസ്ബുക്ക് പോസ്റ്റിനു താഴെ തെറിപ്പൂരം

  
backup
December 09 2021 | 09:12 AM

national-resmita-ramacghandran-fb-post31312-2021

കൊച്ചി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ചില നിലപാടുകള്‍ക്കെതിരെ സുപ്രിംകോടതി അഭിഭാഷകയും പ്രഭാഷകയുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം. കുറിപ്പ് ഏറെ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഭരണ ഘടന സങ്കല്‍പങ്ങള്‍ മറികടന്ന് ബിപിന്‍ ലക്ഷ്മണ്‍ സിംഗ് റാവത്ത് പ്രവര്‍ത്തിച്ചു എന്നാണ് അവരുടെ കുറിപ്പിലെ മുഖ്യ ആരോപണം. പൗരത്വ പ്രക്ഷോഭ സമര കാലത്ത് ഡല്‍ഹിയിലും കേരളത്തിലും അടക്കം സമരവേദികളില്‍ സജീവ സാന്നിധ്യമായിരുന്നു അഡ്വ. രശ്മിത.

അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്:

ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ ഇന്ത്യയുടെ രാഷ്ട്രപതി മാത്രമാണെന്ന ഭരണഘടനാ സങ്കല്‍പ്പം മറികടന്നാണ് റാവത്തിനെ മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിച്ചത്. ഈ വേളയില്‍ ഇതുംകൂടി ഓര്‍ക്കുന്നത് നല്ലതാണ്.

1. രണ്ട് വര്‍ഷം മുമ്പ് റാവത്ത് സൈനിക മേഖലയിലെ സുസ്ഥിര പരിശ്രമത്തിന് മേജര്‍ ലീതുല്‍ ഗൊഗോയിക്ക് സൈനിക മേധാവിയുടെ കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചിരുന്നു. കലാപ മേഖലകളിലെ സ്‌ഥൈര്യം മുന്‍ നിര്‍ത്തിയാണ് അത് നല്‍കിയത്. 2017ല്‍ ഒരു കാശ്മീരി പൗരനെ തന്റെ ജീപ്പിന്റെ മുന്‍വശത്ത് കെട്ടിയിട്ടതിനെത്തുടര്‍ന്ന് ഗൊഗോയ് ഒരു വിവാദത്തില്‍ കുടുങ്ങിയിരുന്നു.

2. വികലാംഗ പെന്‍ഷനുമായി ബന്ധപ്പെട്ട റാവത്തിന്റെ നിലപാടും ഒരു തര്‍ക്കം സൃഷ്ടിച്ചിരുന്നു. 'വികലാംഗര്‍' എന്ന് വ്യാജമായി വിളിക്കുകയും വികലാംഗ പെന്‍ഷനിലൂടെ തങ്ങളുടെ വൈകല്യം അധിക പണം സമ്പാദിക്കാനുള്ള മാര്‍ഗമാക്കുകയും ചെയ്യുന്ന സൈനികര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

3. കോംപാറ്റ് റോളുകളില്‍ വനിതാ സൈനികരെ നിയമിച്ചാല്‍ യുദ്ധ വേഷങ്ങളിലുള്ള അവര്‍ വസ്ത്രം മാറുന്നതിനിടയില്‍ പുരുഷന്‍മാര്‍ തുറിച്ചുനോക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു.

4. കല്ലെറിയുന്നവരെ ആയുധങ്ങള്‍ കൊണ്ട് നേരിടണമെന്നായിരുന്നു ജനറലായിരിക്കുമ്പോള്‍ റാവത്തിന്റെ നിലപാട്. അങ്ങനെ സൈന്യത്തിന് തിരിച്ചടിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്ശ്വസിച്ചു.

5. പൗരത്വ പ്രക്ഷോഭക്കാര്‍ക്കെതിരെ അദ്ദേഹം നീരസസ്വഭാവത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

മരണം ഒരിക്കലും ഒരു വ്യക്തിയെ മഹാനാക്കുന്നില്ല!

പോസ്റ്റിനെതിരെ ശക്തമായ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago