മാരാര്‍ ക്ഷേമസഭ സംസ്ഥാന സമ്മേളനം
കണ്ണൂര്‍: ക്ഷേത്രത്തില്‍ തുല്യജോലിക്ക് തുല്യവേതനം നടപ്പാക്കണമെന്നും ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും അഖിലകേരള മാരാര്‍ക്ഷേമസഭ സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏകൃകൃത ദേവസംബോര്‍ഡ് കൊണ്ടുവരണം. ക്ഷേത്രസംസ്‌ക്കാരവും അനുഷ്ഠാനങ്ങളും പൊതുവേദിയിലും വഴിയരികിലും പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ എന്‍.ഇ ഭാസ്‌കരമാരാര്‍ അധ്യക്ഷനായി. സഭയുടെ പരമോന്നത ബഹുമതിയായ വാദിത്ര രത്‌നം പുരസ്‌കാരം സദനം രാമചന്ദ്രമാരാര്‍ക്ക് മന്ത്രി സമ്മാനിച്ചു. സോപാനരത്‌നം, സോപാന സാഹിത്യപുരസ്‌കാരം, കലാചര്യ പുരസ്‌കാരം, വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, ചികിത്സ സഹായം, വിവിധ എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും വിതരണം ചെയ്തു. പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, കെ.കെ മാരാര്‍, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, കൃഷ്ണമണി മാരാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.വിനോദ്, പി.വി.രാജശേഖരന്‍, കെ.പി ചന്ദ്രഭാനു, കെ രമേശ്, പ്രിയംവദ, ടി.വി കുട്ടിക്കൃഷ്ണ മാരാര്‍, കുമാരപുരത്ത് ശങ്കരന്‍കുട്ടിമാരാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."