'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ': 80 ശതമാനം ഫണ്ടും സംസ്ഥാനങ്ങള്‍ ചെലവഴിച്ചത് പരസ്യത്തിനെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:പെണ്‍കുട്ടികളുടെ പഠനത്തിനായി രാജ്യത്ത് സര്‍ക്കാര്‍ നടപ്പാക്കിയ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കായി കേന്ദ്രം അനുവദിച്ച ഫണ്ടില്‍ 80 ശതമാനവും സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിച്ചത് പരസ്യങ്ങള്‍ക്കാണെന്ന്് റിപ്പോര്‍ട്ട്. ലോക്സഭയില്‍ സ്ത്രീ ശാക്തീകരണത്തിനുള്ള പാര്‍ലമെന്ററി സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചു വര്‍ഷത്തിനിടെ 848 കോടിയുടെ ബജറ്റ് ഇതിനായി വകയിരുത്തിയപ്പോള്‍ 156.46 കോടി രൂപ മാത്രമാണ് പദ്ധതിക്കായി ചെലവഴിച്ചത്. 2016 നും 2019 നും ഇടയില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 446.72 കോടി രൂപയില്‍ 78.91% മാധ്യമങ്ങളില്‍ പരസ്യത്തിനായിട്ടാണ് ചെലവഴിച്ചതെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മേഖലാതലത്തിലുള്ള ഇടപെടലുകള്‍ക്കായി ആസൂത്രിത ചെലവ് വിഹിതത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമിതി കൂട്ടിച്ചേര്‍ത്തു.
പദ്ധതിക്ക് കീഴിലുള്ള മൊത്തം വിനിയോഗവും മോശമായിരുന്നുവെന്നാണ് കണ്ടെത്തല്‍ - 2014-15-ല്‍ ബിബിബിപിയുടെ തുടക്കം മുതല്‍ 2019-20വരെ 2020-21 ലെ കൊവിഡ് ബാധിച്ച സാമ്പത്തിക വര്‍ഷം ഒഴികെ, പദ്ധതിക്ക് കീഴിലുള്ള മൊത്തം ബജറ്റ് വിഹിതം 848 കോടിയാണെന്ന് സമിതി കണ്ടെത്തി. ഈ കാലയളവില്‍ സംസ്ഥാനങ്ങള്‍ക്ക് 622.48 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഫണ്ടിന്റെ 25.13%, അതായത് 156.46 കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."