HOME
DETAILS
MAL
മലയാളി സൈനികന് പ്രദീപ് കുമാറിന്റെ സംസ്കാരം നാളെ; മൃതദേഹം പുത്തൂരിലെ വീട്ടില്‍ എത്തിക്കും
backup
December 10 2021 | 11:12 AM
ന്യുഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന് കുടുംബത്തിന് ലഭിച്ച സന്ദേശം ഇതാണ്.
ഇന്നുരാത്രി മൃതദേഹം ദില്ലിയില്‍ നിന്ന് സൂലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ച് നാളെ പുത്തൂരിലേക്ക് മൃതദേഹം എത്തിക്കും. പ്രദീപിന്റെ കുടുംബത്തെ സുലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ സ്കൂളില്‍ പൊതുദര്‍ശനം നടത്തും. വീട്ടുവളപ്പില്‍ തന്നെ സംസ്കാരം നടത്തും. കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."