HOME
DETAILS
MAL
ധാരാവിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 26 ആയി
backup
December 10 2021 | 12:12 PM
ഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 26 ആയി. ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളില്‍ ഒന്ന് മുംബൈ ധാരാവിയിലാണ്. മറ്റു രണ്ടു കേസുകള്‍ ഗുജറാത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ക്കും ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ല.
ടാന്‍സാനിയയില്‍ നിന്ന് മുംബൈയില്‍ എത്തിയ 49കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ ഒമൈക്രാണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ആര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറാത്തില്‍ ജാംനഗറിലാണ് രണ്ടുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ജാംനഗര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."