HOME
DETAILS
MAL
ലീഗിന്റെ വഖ്ഫ് സംരക്ഷണറാലി: നേതാക്കളടക്കം പതിനായിരം പേര്‍ക്കെതിരേ കേസെടുത്ത് പൊലിസ്
backup
December 11 2021 | 05:12 AM
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരേ കേസെടുത്ത് പോലിസ്. നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന പതിനായിരം പേര്‍ക്കെതിരേയുമാണ് വെള്ളയില്‍ പൊലിസ് കേസെടുത്തത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.
റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്ക് പോലും ധരിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നാണ് പോലിസ് വിശദീകരണം.
ഏതൊക്കെ നേതാക്കള്‍ക്കെതിരേയാണ് കേസെന്ന് പോലിസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യം അന്വേഷണം നടത്തി പിന്നീട് വ്യക്തമാക്കുമെന്നാണ് പോലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."