തബ്ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ, പ്രവര്‍ത്തനം നിരോധിച്ചു
റിയാദ്: തബ്ലീഗ് ജമാഅത്തിനെതിരെ ശക്തമായ നിലപാടുമായി സഊദി അറേബ്യ രംഗത്ത്. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുത്വുബകളില്‍ തബലീഗ് ജമാഅത്ത് പ്രവര്‍ത്തനത്തിനെതിരെ ശക്തമായ ഉദ്ബോധനം നടത്താന്‍ ഇസ്ലാമിക കാര്യ മന്ത്രാലയം രാജ്യത്തെ എല്ലാ പള്ളികളിലെ ഖത്വീബുമാര്‍ക്കും നിര്‍ദേശം നല്കി.
ഈ ഗ്രൂപ്പിന്റെ വഴിതെറ്റിയതിന്റെയും വ്യതിയാനത്തിന്റെയും അപകടത്തിന്റെയും പ്രഖ്യാപനം നടത്തണമെന്നും അത് തീവ്രവാദത്തിന്റെ കവാടങ്ങളിലൊന്നാണെന്നും വ്യക്തമാക്കിയായിരിക്കണം ഉദ്ബോധനം നടത്തേണ്ടത്, സംഘത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പിഴവുകള്‍ പരാമര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്.
പക്ഷപാതപരമായ പ്രവര്‍ത്തിക്കുന്ന ഇത്തരം ഗ്രൂപ്പുകള്‍ക്ക് ഇനി സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ 1926 ല്‍ സ്ഥാപിതമായ തബ്ലീഗ് ജമാഅത്തിന് ലോകത്തുടനീളം 4 കോടിയോളം അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."