HOME
DETAILS

ഉന്നതവിദ്യാഭ്യാസ മേഖലയിലെയെക്കുറിച്ച് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സമ്മതിക്കുന്നതാണ് ഗവര്‍ണറുടെ കത്ത്: സര്‍വകലാശാല വി.സി. നിയമന വിവാദത്തില്‍ ചെന്നിത്തല

  
backup
December 11 2021 | 13:12 PM

v-c-reapoinment-issue-ramesh-chennithala21121

തിരുവനന്തപുരം: സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുള്ള കത്തും അതില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിയും രാജിവെച്ച് പുറത്ത് പേകണമെന്ന് ചെന്നിത്തല പ്രതികരിച്ചു.

കഴിഞ്ഞ അഞ്ചര വര്‍ഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വല്‍ക്കരണ ത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഈ കത്ത്.കെ ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതല്‍ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടും, മാര്‍ക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉള്‍പ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നത്.

എന്നാല്‍ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല.
ഇന്നിപ്പോള്‍ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവര്‍ണറെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.നിയമവിരുദ്ധമായിരുന്നിട്ടും സര്‍ക്കാരുമായി ഒരു അഭിപ്രായവ്യത്യാസം വേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തില്‍ നിലവിലെ വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തിനുള്ള ഫയലില്‍ താന്‍ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.

60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാന്‍സിലര്‍മാരാക്കാന്‍ പാടില്ല എന്ന സര്‍വ്വകലാശാലാ നിയമം കാറ്റില്‍ പറത്തിയാണ് അദ്ദേഹം നിലവിലെ വൈസ് ചാന്‍സിലര്‍ക്ക് പുനര്‍ നിയമനം നല്‍കിയതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള കത്തും അതിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിശ൦ പോലും തുടരാൻ അവകാശമില്ല. രാജിവെച്ച് പുറത്ത് പേകണം
കഴിഞ്ഞ അഞ്ചര വർഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വൽക്കരണ ത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഈ കത്ത്.
കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതൽ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാർക്ക് ദാനവുമായി ബന്ധപ്പെട്ടും, മാർക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉൾപ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാൻ ഗവർണർക്ക് നൽകിയിരുന്നത്.
എന്നാൽ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാൻ ചാൻസലർ കൂടിയായ ഗവർണർ തയ്യാറായിരുന്നില്ല.
ഇന്നിപ്പോൾ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവർണർ.
കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി (Reappointment) ബന്ധപ്പെട്ട ഗവർണറുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.
നിയമവിരുദ്ധമായിരുന്നിട്ടും സർക്കാരുമായി ഒരു അഭിപ്രായവ്യത്യാസം വേണ്ടതില്ല എന്നതിൻ്റെ അടിസ്ഥാനത്തിൽ നിലവിലെ വൈസ് ചാൻസലറുടെ പുനർ നിയമനത്തിനുള്ള ഫയലിൽ താൻ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.
60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാൻസിലർമാരാക്കാൻ പാടില്ല എന്ന സർവ്വകലാശാലാ നിയമം കാറ്റിൽ പറത്തിയാണ് അദ്ദേഹം നിലവിലെ വൈസ് ചാൻസിലർക്ക് പുനർ നിയമനം നൽകിയത്.
മാത്രമല്ല പുതിയ വൈസ് ചാൻസിലറെ കണ്ടെത്താൻ യു ജി സി യുടെയും ചാൻസിലറുടെയും സർവ്വകലാശാലയുടേയും പ്രതിനിധികളെ ചേർത്ത് ''സേർച്ച് കമ്മിറ്റി" രൂപീകരിക്കുകയും ആ കമ്മിറ്റി അപേക്ഷ ക്ഷണിക്കുകയും ചെയ്തശേഷം, നിലവിലെ വി സി യുടെ കാലാവധി തീരുന്നതിൻ്റെ തലേദിവസം സേർച്ച് കമ്മിറ്റി റദ്ദാക്കി അദ്ദേഹത്തിന് തന്നെ പുനർ നിയമനം നൽകിയത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ സമ്മതിക്കുകയാണ്.
പുനർ നിയമനത്തിന് അയോഗ്യനായ നിലവിലെ വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായിപുനർ നിയമനം നടത്താൻ ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ബിന്ദുവാണ്.
വി സിക്ക് പുനർ നിയമനം നൽകിയതിനെ എതിർത്ത് വന്ന ഹർജിയിൽ, പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെന്ന് അഡ്വക്കേറ്റ് ജനറൽ തന്നെ ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുമുണ്ട്.
പ്രോ ചാൻസിലർ കൂടിയായ മന്ത്രിക്ക് ഇത്തരത്തിൽ ഒരു ശുപാർശ നൽകാൻ നിലവിലെ ഒരു നിയമവും അനുവാദം നൽകുന്നില്ല.
ഈ വിഷയത്തിൽ ഏറെ പ്രസക്തമായ ചോദ്യം ഉന്നത വിദ്യാഭ്യാസമന്ത്രി ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് പുനർ നിയമനം ശുപാർശ ചെയ്തത് എന്നാണ്.
മന്ത്രി നടത്തിയിട്ടുള്ളത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്.
ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ കാരണമാണ് ഇത്തരത്തിൽ പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണ്ണർ കത്തിൽ ഉറപ്പിക്കുന്നു.
അതുകൊണ്ട് തന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാൻ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.
കൂടാതെ, ചട്ടവിരുദ്ധമായാണ് പുനർ നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവർണ്ണർ തന്നെ പരസ്യമാക്കിയ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസിലർ ഉടൻ സ്ഥാനം രാജിവക്കണം.
മാത്രമല്ല, ഇവിടെയാണ് ഗവർണ്ണർ പറഞ്ഞ രാഷ്ട്രീയ ഇടപെടൽ വ്യക്തമാകുന്നത്.
മതിയായ അദ്ധ്യാപന പരിചയം ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവ്വകലാശാലയിൽ അസ്സോസ്സിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്കാണ് പുനർ നിയമനം നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടത്.
സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ ഭാരവാഹി ശ്രീ R S ശശികുമാർ സമയബന്ധിതമായി ഇടപെട്ടതിനെ തുടർന്നാണ് അവർക്ക് നിയമന ഉത്തരവ് നൽകാതെ നിയമോപദേശത്തിന് വി സി തയ്യാറായതെന്ന് എല്ലാവർക്കുമറിയാം
വൈസ് ചാൻസിലർമാരെ തിരഞ്ഞെടുക്കുന്നത് യു.ജി.സി. റഗുലേഷനും അതാത് സർവ്വകലാശാലകളിലെ നിയമവും അടിസ്ഥാനമാക്കിയാണ്.
വി സി നിയമനത്തിന് "സേർച്ച് കമ്മിറ്റി" രൂപീകരിച്ച് രണ്ട് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കണമെന്നും അല്ലെങ്കിൽ കമ്മിറ്റി അസാധുവാകുമെന്നും തുടർന്ന് സർക്കാർ നൽകുന്ന പേര് വിസിയായി ചാൻസിലർ അംഗീകരിക്കണമെന്നുമാണ് സംസ്കൃത സർവ്വകലാശാലാ നിയമത്തിൽ പറയുന്നത്.
ഇവിടെ ഇത്തരത്തിൽ "സേർച്ച് കമ്മിറ്റി" രൂപീകരിച്ചെങ്കിലും, 'രണ്ടു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന' സർവ്വകലാശാലാ നിയമത്തിലെ വ്യവസ്ഥ മനപൂർവ്വം സർക്കാർ തെറ്റിക്കുകയായിരുന്നു.
തുടർന്ന് സർക്കാരിന് താല്പര്യമുള്ള ഒരാളെ വൈസ് ചാൻസിലറാക്കാൻ നിർദ്ദേശിക്കുകയും ഗവർണ്ണർ അതിന് അംഗീകാരം നൽകാതെ ഫയൽ മടക്കുകയുമായിരുന്നു.
കണ്ണൂർ സർവ്വകലാശാലാ വി സി നിയമനത്തിന് 60 വയസ്സ് കടക്കാൻ പാടില്ല എന്ന സർവ്വകലാശാല നിയമ നിബന്ധന ഒഴിവാക്കാൻ സർക്കാർ സ്വീകരിച്ച മാർഗ്ഗം, യു.ജി.സി. റഗുലേഷനെ കൂട്ടുപിടിക്കുകയായിരുന്നു
റഗുലേഷനിൽ വയസ്സ് നിബന്ധന ഇല്ല എന്നായിരുന്നു സർക്കാരിൻ്റെ വാദം.
നിയമവിരുദ്ധമായിരുന്നിട്ടും അത് ചാൻസിലർ അംഗീകരിച്ചു കൊടുത്തു.
എന്നാൽ, സംസ്കൃത സർവ്വകലാശാലയിൽ ഇഷ്ടക്കാരെ നിയമിക്കാൻ സേർച്ച് കമ്മിറ്റിക്ക് കാലപരിധിയില്ലാത്ത UGC റഗുലേഷൻ ഒഴിവാക്കി, സർവ്വകലാശാലാ നിയമത്തെ കൂട്ടുപിടിച്ചു.ഇതാണ് ഗവർണ്ണർ ഫയൽ തിരിച്ചയക്കാൻ കാരണം.
 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രൂപയുടെ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയയ്ക്കാന്‍ നല്ല സമയം

uae
  •  a month ago
No Image

കണ്ണൂരില്‍ ബസ് അപകടത്തില്‍ മരിച്ച അഭിനേതാക്കളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു

Kerala
  •  a month ago
No Image

ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു: ഇപിയുടെ പുസതക വിവാദം പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്'; ആത്മകഥ വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആവര്‍ത്തിച്ച് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

മുനമ്പം: പഴയ ചരിത്രത്തിലേക്ക് പോയാല്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാകുക ഇടതുപക്ഷത്തിന്- കുഞ്ഞാലിക്കുട്ടി, വിഷയം വര്‍ഗീയ വിഭജനമുണ്ടാക്കാന്‍ ഉപയോഗിക്കരുത് 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ആള്‍നഷ്ടം മാനഹാനി.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി വീണ്ടും യു.എസ്;  ലബനാനില്‍ ഒരു ഇസ്‌റാഈല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു, മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍

International
  •  a month ago
No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago