HOME
DETAILS
MAL
യുവാവിനെ വെട്ടിക്കൊന്നത് വധശ്രമക്കേസില്‍ ഒളിവിലിരിക്കെ; തിരുവനന്തപുരം ജില്ലയില്‍ വ്യാപകപരിശോധന
backup
December 11 2021 | 16:12 PM
തിരുവനന്തപുരം: പോത്തന്‍കോട് യുവാവിനെ വെട്ടിക്കൊന്നത് വധശ്രമക്കേസില്‍ ഒളിവിലിരിക്കെ. ആറ്റിങ്ങലിലെ വധശ്രമക്കേസിലാണ് കൊല്ലപ്പെട്ട സുധീഷ് ഒളിവില്‍ പോയത്. സുധീഷിന്റെ സഹോദരനടക്കം നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
സുധീഷിനെ കൊലപ്പെടുത്തിയവര്‍ക്കായി തിരുവനന്തപുരം ജില്ലയില്‍ വ്യാപകപരിശോധനയിലാണ് പൊലിസ്. സുധിഷിനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി പ്രതികള്‍ പകതീരാതെ ആക്രമണത്തിന് ശേഷം കാല്പാദം വെട്ടിമാറ്റി റോഡിലെറിഞ്ഞ ശേഷം രക്ഷപെടകയായിരുന്നു. കല്ലൂര്‍ സ്വദേശി സുധീഷാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്.
പകതീരാതെയാണ് കാല്പാദം വെട്ടിയെടുത്ത് ഗുണ്ടാസംഘം റോഡിലെറിഞ്ഞത്. സുധീഷിന്റെ വീടിന്റെ അരകിലോമീറ്റല് അകലെയാണ് കാല്പാദം വലിച്ചെറിഞ്ഞത്. മണിക്കൂറുകള്‍ക്കകം സുധീഷ് ആശുപത്രിയില്‍ മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."