പിജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തില്‍: പിന്തുണച്ച് ഹൗസ് സര്ജന്മാരും ഡോക്ടര്‍മാരും, നാളെ മെഡി. കോളജുകള്‍ സ്തംഭിക്കും
കോഴിക്കോട്: പിജി ഡോക്ടര്‍മാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുന്നു. സമരം ശക്തമാക്കാനൊരുങ്ങുകയാണ് പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഇവരെ പിന്തുണച്ച് ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നാളെ സമരം ചെയ്യും. അടിയന്തിര സര്‍വ്വീസുകള്‍ ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്കരിക്കും.
ഒപി, ഐപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്കരിക്കും. ഹൗസ് സര്ജന്മാര് നാളെ സൂചനാ പണിമുടക്ക് നടത്തും. ഈ സാഹചര്യത്തില്‍ വാര്‍ഡുകളിലും ഒപി കളിലും രോഗികള്‍ കടുത്ത ദുരിതത്തിലാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ നിയമനം വേഗത്തിലാക്കി പ്രതിസന്ധി മറികടക്കാനാണ് അധികൃതരുടെ ശ്രമം.
ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച നടത്തി പരിഹരിച്ചതാണെന്നും ഇനി ചര്‍ച്ചയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."