HOME
DETAILS

പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം; 'എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നതെന്ന് കോടതി'

  
backup
December 13 2021 | 10:12 AM

prime-minister-highcourt-vaccine-cirtificate4546585645-2021

കൊച്ചി: വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. 'മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മറ്റേതെങ്കിലും രാജ്യത്തിന്റേതല്ല എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളത്' കോടതി ചോദിച്ചു.

എന്ത് രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നേതാക്കളുടെ പേരില്‍ രാജ്യത്ത് സര്‍വകലാശാലകളും മറ്റും ഉണ്ടെന്നും ഇതാരും പ്രശ്‌നമാക്കാറില്ലെന്നും കോടതി അറിയിച്ചു.

ഇപ്പോഴത്തെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം.പീറ്ററാണ് ഹര്‍ജി നല്‍കിയത്. നിരവധി രാജ്യങ്ങളില്‍ സഞ്ചരിക്കുന്നതിനാല്‍ തനിക്ക് ഈ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായി ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു.

വിഷയം ഇന്ന് പരിഗണിച്ച ഹൈക്കോടതി, കറന്‍സി നോട്ടുകളില്‍നിന്ന് ഗാന്ധിജിയുടെ ചിത്രം ഒഴിവാക്കണം എന്ന ആവശ്യവുമായി നാളെ ഒരാള്‍ വന്നാല്‍ എന്തുചെയ്യുമെന്ന മറു ചോദ്യമാണ് ചോദിച്ചത്. കൂടാതെ, കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കണമെന്നത് വളരെ അപകടകരമായ ആവശ്യമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എന്‍.നഗരേഷ് ആയിരുന്നു ഹര്‍ജി പരിഗണിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  19 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  19 days ago