HOME
DETAILS
MAL
ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചു
backup
December 13 2021 | 12:12 PM
യു.കെ: ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യ മരണം യു.കെയില്‍ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഇക്കാര്യം അറിയിച്ചത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം വരാനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും കൊവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു. യു.കെയില്‍ പരമാവധി പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുക ലക്ഷ്യമിട്ടുള്ള കാമ്പയിന് ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കുകയാണ് ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."