HOME
DETAILS
MAL
ഗവര്‍ണര്‍ ചാന്‍സലറായി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം; ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസമേഖലക്ക് ഗുണകരമാകും വി.പി സാനു
backup
December 13 2021 | 13:12 PM
മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ പദവി ഒഴിയുന്നു എങ്കില്‍ ഒഴിയട്ടെയെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു. ആരിഫ് മുഹമ്മദ് ഖാന്‍ ഒഴിയുന്നത് ഉന്നത വിദ്യാഭ്യാസമേഖലക്ക് ഗുണകരമാകും. ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും സാനു പറഞ്ഞു.
ഗവര്‍ണര്‍ ചാന്‍സലറായി ഇരിക്കണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധമെന്നും സാനു ചോദിച്ചു. അദ്ദേഹമല്ലെങ്കില്‍ മറ്റൊരാള്‍, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ പദവി ഏറ്റെടുക്കണം. അത് നിയമസഭ തീരുമാനിക്കട്ടെ. ഗവര്‍ണര്‍ തന്നെയായിരിക്കണം സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന തരത്തില്‍ ഒരു നിര്‍ദേശവും നിലവിലില്ല.
സംസ്ഥാന സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ബി.ജെ.പിക്കാരുടേയും കോണ്‍ഗ്രസുകാരുടേയും കളിപ്പാവയായി ഗവര്‍ണര്‍ മാറരുതെന്നും സാനു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."