എസ് ഐ സി ജിദ്ദ സർഗ സംഗമം സംഘടിപ്പിക്കുന്നു
ജിദ്ദ: സമസ്‌ത ഇസ്‍ലാമിക് സെന്റർ ജിദ്ദ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായി കലാ സാഹിത്യ മത്സര പരിപാടി 'സർഗ സംഗമം 1443' സംഘടിപ്പിക്കുന്നു. ജനറൽ, പണ്ഡിതർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന പരിപാടിയിൽ ജിദ്ദയിലെ കലാ സാഹിത്യ രംഗത്തെ പ്രതിഭകൾ മാറ്റുരക്കും.
2021 ഡിസംബർ 31 ന് ജനറൽ വിഭാഗത്തിന്റെയും 2022 ജനുവരി 7 ന് പണ്ഡിത വിഭാഗത്തിന്റെയും മത്സരം നടക്കും. ജനറൽ വിഭാഗം ഹിറ , ഫലസ്‌തീൻ , ഷറഫിയ്യ, ബലദ് എന്നീ മേഖലകൾ തമ്മിലും പണ്ഡിത വിഭാഗം പൊതുവിലും ആയിരിക്കും മത്സരങ്ങൾ നടക്കുക. സ്റ്റേജ് മത്സരങ്ങളും സ്റ്റേജ് ഇസ്റ്റേജിതര മത്സരങ്ങളും ഉണ്ടായിരിക്കും.
ഖിറാഅത്, ഹിഫ്‌ദ്, പ്രസംഗം (മലയാളം & ഇംഗ്ലീഷ്), വാങ്ക്, ഇസ്‌ലാമിക് ഗാനം, മദ്ഹ് ഗാനം, സംഘ ഗാനം, നിമിഷ പ്രഭാഷണം, വാർത്ത വായന, കവിത രചന, ചെറു കഥ, പ്രബന്ധ രചന, ന്യൂസ് റിപ്പോർട്ട്, പെൻസിൽ ഡ്രോയിങ്, കാലിഗ്രഫി, യാത്രാ വിവരണം, പ്രവാസ അനുഭവങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിലാണ് മത്സരം നടക്കുക.
പരിപാടിയുടെ വിജയത്തിനായി സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ മുഖ്യ രക്ഷാധികാരിയും സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി ചെയർമാനും സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി എനിവർ വൈസ് ചെയർമാൻമാരും അൻവർ ഫൈസി ജനറൽ കൺവീനറും സൽമാൻ ദാരിമി, സൈനുദ്ധീൻ ഫൈസി എന്നിവർ അസിസ്റ്റന്റ് കൺവീനർമാരും നിരവധി മെമ്പർമാരുമടങ്ങുന്ന പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത ഗൂഗിൾ ഫോമിൽ രെജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."