HOME
DETAILS
MAL
കണ്ണൂര്‍ വി.സി രാജിവെക്കണം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; 'പിണറായി വക കമ്യൂണിസ്റ്റ് പാഠശാല' എന്ന ബോര്‍ഡും സ്ഥാപിച്ചു
backup
December 14 2021 | 09:12 AM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സി പ്രഫ. ഗോപിനാഥ് രവീന്ദ്രന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ യൂനിവേഴ്സിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം. സര്‍വകലാശാലയുടെ ബോര്‍ഡില്‍ 'പിണറായി വക കമ്യൂണിസ്റ്റ് പാഠശാല'എന്ന ബോര്‍ഡും സ്ഥാപിച്ചു. പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറായി പ്രഫ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചു. പൊലിസ് മൂന്നുതവണ ജല പീരങ്കി പ്രയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."