മിശ്രവിവാഹത്തെ ന്യായീകരിക്കാന്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ടി.കെ ഹംസ
മഞ്ചേരി: മിശ്രവിവാഹത്തിന് ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ടെന്ന വിചിത്ര വാദവുമായി വഖ്ഫ് ബോര്‍ഡ് ചെയര്മാന് ടി.കെ ഹംസ. പ്രാദേശിക ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഖുര്‍ആന്‍ സൂക്തങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ പേരെടുത്ത് പറഞ്ഞുള്ള പ്രതികരണം.
മുസ് ലിം ലീഗ് കോഴിക്കോട്ട് നടത്തിയ റാലിയില്‍ അബ്ദുറഹ്മാന് കല്ലായി നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് ഖുര്‍ആന്‍ തെറ്റായി വ്യാഖ്യാനിച്ച് ഹംസ മറുപടി നല്‍കിയത്. വേദക്കാരായ സ്ത്രീകളെ കുറിച്ച് ഖുര്‍ആന്‍ പറഞ്ഞതിനെ ഉദ്ധരിച്ച് ഇതല്ലെ മന്ത്രി റിയാസ് ചെയ്തുള്ളൂ എന്നും ടി.കെ ഹംസ ചോദിച്ചു. ഔലിയാക്കളെ അംഗീകരിക്കരുതെന്ന് ഖുര്‍ആനില്‍ ഉണ്ടെന്നും ഹംസ പറയുന്നു.
ഖുര്‍ആനിലെ അഅഖാഫ് അധ്യായത്തിലെ മൂന്നാമത്തെ സൂക്തത്തെയാണ് ഇതിനായി ദുര്‍വ്യാഖ്യാനം ചെയ്തത്. നിങ്ങള്‍ക്ക് ഇറക്കിതന്ന വേദഗ്രന്ഥം നിങ്ങള്‍ സ്വീകരിക്കണമെന്നും അല്ലാഹു അല്ലാത്തവരെ നിങ്ങള്‍ ദൈവമായി കാണരുതെന്നുമാണ് ഖുര്‍ആന്‍ വ്യക്തമാക്കിയത്. ഇതാണ് നേതാക്കളേയും ഔലിയാക്കളേയും അംഗീകരിക്കരുതെന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."