നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ?.. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തട്ടിക്കയറി കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്ര
ലഖിംപൂര്‍: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധം നടത്തി തിരിച്ചു പോവുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റി 4 കര്‍ഷകരെ കൊല്ലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ജയിലിലായ മകനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്ര.
മണ്ടന്‍ ചോദ്യങ്ങള്‍ തന്നോട് ചോദിക്കാന്‍ നിങ്ങള്‍ ഭ്രാന്തുണ്ടോയെന്ന് ചോദിച്ചായിരുന്നു മന്ത്രിയുടെ രോഷപ്രകടനം. മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
കര്‍ഷരെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മകന്റെ പേരില്‍ രാജിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതോടെയാണ് മാധ്യമപ്രവര്‍ത്തകനോട് തട്ടികയറുകയും അധിക്ഷേപിക്കുകയും ചെയ്തത്.
ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ മന്ത്രി കള്ളന്മാര് എന്ന് വിളിക്കുന്നതും ചെയ്തു. മകനെ ജയിലില്‍ സന്ദര്‍ശിച്ചതിന് ശേഷം ലംഖിപൂരില്‍ ഓക്സിജന്‍ പ്ലാന്റ് ഉദ്ഘാടനത്തിന എത്തിയപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയുടെ പ്രതികരണം തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."