ഇഖാമ നമ്പർ ഉപയോഗിച്ച് അജ്ഞാതർ അമിതമായ അളവിൽ പാകിസ്താനിലേക്ക് പണമയച്ചു; മലയാളി യുവാവ് യാത്രാവിലക്ക് നേരിടുന്നു
റിയാദ്: തന്റെ ഇഖാമ നമ്പർ ഉപയോഗിച്ച് അജ്ഞാതർ നടത്തിയ പണമിടപാടിൽ കുരുങ്ങി മലയാളി യുവാവ്. തിരുവന്തപുരം, പാപ്പനംകോട്, പൂളിക്കുന്ന് കൃഷ്ണയിൽ ജിഷ്ണുവാണ് (27) അഞ്ചുവർഷമായി നാട്ടിൽ പോകാനാവാതെ സഊദിയിൽ നിയമകുരുക്കിൽ കഴിയുന്നത്. ജിഷ്ണുവിന്റെ ഇഖാമയിൽ
പാകിസ്താനിലേക്ക് അമിത തോതിൽ പണമയചച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക്. ജിഷ്ണു അറിയാതെ അജ്ഞാതർ ഇദ്ദേഹത്തിന്റെ ഇഖാമയിൽ പണം അയച്ചതാണ് കേസിനാധാരം. സഊദിയുടെ വിവിധയിടങ്ങളിൽ മൂന്ന് കേസുകളാണുള്ളത്. റിയാദിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്തിരുന്ന വിഷ്ണു വർഷങ്ങൾക്ക് മുമ്പ് ഒരു ഷോപ്പിങ് മാളിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ കൗണ്ടറിൽ നിന്ന് ഒരു സിം എടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ സിം നൽകിയ കമ്പനിയുടെ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചിരിക്കുന്നു എന്നറിയിച്ച് ഒരു കാൾ വന്നു. കൂടെയുണ്ടായിരുന്ന ചില ഹിന്ദി സുഹൃത്തുകളാണ് വിഷ്ണുവിന് വേണ്ടി ഫോണിൽ മറുപടി പറഞ്ഞത്. വിളിച്ചവർ ആവശ്യപ്പെട്ടത് പ്രകാരം ഇഖാമയുടെ പകർപ്പും അയച്ചുെകാടുത്ത് സമ്മാനത്തിനായി കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെതുടർന്ന് സിം കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ അങ്ങനെയൊരു നറുക്കെടുപ്പ് നടത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടതാകും എന്നും അവർ അറിയിച്ചു.
മാസങ്ങൾക്ക് ശേഷം നാട്ടിൽ പോകാൻ റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കുേമ്പാഴാണ് തന്റെ പേരിൽ ദക്ഷിണ സഊദിയിലെ അബഹയിൽ രണ്ടും കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഒന്നും കേസുള്ളതായി അറിയുന്നത്. വിഷ്ണുവിെൻറ ഇഖാമ നമ്പർ ഉപയോഗിച്ച് ഈ മൂന്ന് സ്ഥലങ്ങളിൽ നിന്നായി 160,000 റിയാൽ പാകിസ്താനിലേക്ക് അയച്ചു എന്നും വരുമാനത്തിൽ വളരെ കൂടുതലാണ് അയച്ചെതന്നുമാണ് കേസ്. ഇത്രയും തുക ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് വിഷ്ണു ആണയിട്ട് പറയുന്നു.
നിരപരാധിയാെണന്ന് ജിഷ്ണു തറപ്പിച്ചു പറയുന്നുണ്ടെങ്കിലും കേസുകൾ ഉള്ളതിനാൽ നാടുകാണാനാവില്ല. കമ്പനിയും കൈയ്യൊഴിഞ്ഞതോടെ ജിഷ്ണു ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇതിന് പരിഹാരം കാണാൻ സാമൂഹിക പ്രവർത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എംബസി.
സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ ഇടപെടലിെൻറ ഫലമായി ജുബൈൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസ് ഒഴിവായിക്കിട്ടിയെങ്കിലും അബഹയിലുള്ള രണ്ട് കേസുകളുടെ കുരുക്ക് കൂടി അഴിക്കാനുണ്ട്. അതിനുള്ള വഴി തേടുകയാണ് വിഷ്ണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."