HOME
DETAILS
MAL
കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജന്‍ ക്ഷാമം മൂലം ഒരുമരണം പോലും ഉണ്ടായിട്ടില്ലെന്ന് യു.പി സര്‍ക്കാര്‍
backup
December 16 2021 | 13:12 PM
ലഖ്നൗ: കൊവിഡ് രണ്ടാം തരംഗത്തിനിടെ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളി രണ്ടാം തരംഗത്തിനിടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
കൊവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ട ആരുടെയും മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം ഓക്സിജന്‍ ലഭ്യതക്കുറവാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് യുപി ആരോഗ്യമന്ത്രി പറഞ്ഞു.
ആശുപത്രിയില്‍വെച്ച് രോഗി മരിച്ചാല്‍ ഡോക്ടറാണ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്നും സംസ്ഥാനത്തെ 22915 കൊവിഡ് മരണങ്ങളില്‍ ഒന്നില്‍ പോലും മരണകാരണം ഓക്സിജന്‍ ലഭ്യതക്കുറവാണെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."