ആലപ്പുഴയില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് വെട്ടേറ്റു
ആലപ്പുഴ: ആലപ്പുഴ ആര്യാട് കൈതത്തില്‍ ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ നിലനില്ക്കുന്നതിനിടക്കാണ് വീണ്ടുമൊരു സംഘര്‍ഷം നടന്നത്.
നികര്‍ത്തില്‍ വിമല്‍ എന്നയാള്‍ക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്. നേരത്തെയുണ്ടായ വ്യക്തി വിരോധത്തിന്റെ പ്രതികാരമാണ് ഇതെന്നാണ് പറയുന്നത്. മൂന്ന് മാസം മുമ്പ് ബിനുവിന്റെ സഹോദരനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ഏറ്റുമുട്ടലുണ്ടായത്.
വെട്ടേറ്റയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജില്ലയില്‍ കഴിഞ്ഞ ദിവസം മുതല്‍ പൊലിസിന്റെ പരിശോധനയും പെട്രോളിങ്ങും ശക്തമായി തുടരുന്നതിനിടക്ക് ഇങ്ങനെയൊരു അക്രമണം നടന്നത് പൊലിസിന് തിരിച്ചടിയായിട്ടുണ്ട്. പ്രതിയെ ഇതുവരെയും പിടികൂടാനായില്ല. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."