HOME
DETAILS
MAL
ആലപ്പുഴ ഇരട്ടക്കൊല: സര്‍വകക്ഷി സമാധാന യോഗം നാളേക്ക് മാറ്റി
backup
December 20 2021 | 04:12 AM
ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് ആലപ്പുഴയില്‍ നടത്താനിരുന്ന സര്‍വകക്ഷി സമാധാന യോഗം നാളേക്ക് മാറ്റി. സമയം പിന്നീട് അറയിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ബി.ജെ.പി നേതൃത്വം ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലായിരുന്നു യോഗം തീരുമാനിച്ചത്.
യോഗം പ്രഹസനമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്താതെ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു. സംസ്ക്കാരം കഴിഞ്ഞ ശേഷം സൗകര്യമുള്ള സമയത്ത് യോഗത്തില്‍ പങ്കെടുക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."