HOME
DETAILS
MAL
പിങ്ക് പൊലിസ് പരസ്യ വിചാരണ: കുട്ടി കരഞ്ഞതെന്തിന്?.. സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി
backup
December 20 2021 | 09:12 AM
കൊച്ചി: പിങ്ക് പൊലിസിന്റെ പരസ്യ വിചാരണയില്‍ സര്‍ക്കാര്‍ മറുപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. കേസില്‍ കുട്ടി കരഞ്ഞെതെന്തിനെന്നും വിഡിയോ ദൃശ്യം ഹാജരാക്കാനും ഹൈകോടതി നിര്‍ദേശിച്ചു. സംഭവം നടന്നിട്ടില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്.
സര്‍ക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ കോടതി വിമര്‍ശിച്ചു. സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ടന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ റിപ്പോര്‍ട് തള്ളി ഹൈക്കോടതി, വിഷയത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."