HOME
DETAILS
MAL
കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ
backup
December 20 2021 | 11:12 AM
ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു. 137 കോടി വാക്സിന് ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അറിയിച്ചു. രാജ്യസഭയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
രാജ്യത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇതുവരെ 161 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒമിക്ട്രോണ്‍ ബാധിച്ചവരില്‍ 14 ശതമാനം പേര്‍ക്കും കാര്യമായ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."