'നഷ്ടക്കണക്കുകള്‍ നോക്കാതെ നിലപാടുകളില്‍ ഉറച്ചു നിന്ന കോണ്ഗ്രസുകാരന്'; പി.ടി തോമസിന്റെ വിടവാങ്ങല്‍ വിങ്ങലോടെ ഏറ്റുവാങ്ങുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: പിടി തോമസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി ടി തോമസിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'പ്രിയ സുഹൃത്ത് ശ്രീ പി ടി തോമസിന്റെ വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണ്. നിയമസഭയ്ക്കകത്തും പുറത്തും പി. ടി യുടെ നിറഞ്ഞു നിന്ന സാന്നിധ്യം നികത്താന്‍ ആവില്ല.
വ്യക്തിപരമായി എന്റെ പ്രിയ സുഹൃത്തിന്റെ വിടവാങ്ങല്‍ വിങ്ങലോടെയാണ് ഞാന്‍ ഏറ്റുവാങ്ങിയത്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ഓരോ വിഷയങ്ങളിലും എനിക്ക് കരുത്തു നല്‍കിയത് പി.ടി തോമസിന്റെ പ്രവര്‍ത്തനങ്ങളാണ്. രണ്ടാഴ്ചയ്ക്ക് മുന്നേ അദ്ദേഹം ചികിത്സ തേടിയിരുന്ന ആശുപത്രിയില്‍ ചെന്ന് കണ്ട് സംസാരിച്ചിരുന്നു. തിരിച്ചുവരുമെന്ന് പ്രത്യാശ ഉണ്ടായിരുന്നു.
നഷ്ടക്കണക്കുകള്‍ നോക്കാതെ തന്റെ നിലപാടുകളില്‍ ഉറച്ചു നിന്ന ശ്രീ പി.ടി തോമസ് എന്ന ഈ കോണ്‍ഗ്രസുകാരനെ കേരള ജനത എന്നും ഓര്‍ക്കും.
ആദരാഞ്ജലികള്‍.' രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."