HOME
DETAILS

പി.വി അന്‍വറിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ജനുവരി നാലിനകം നടപടികൾ പൂർത്തിയാക്കാൻ നിർദേശം

  
backup
December 25 2021 | 05:12 AM

p-v-anvar-case-latest-today

കൊച്ചി: ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി അൻവർ എം.എൽ.എയും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നിയമ നടപടികൾ പൂർത്തീകരിക്കണമെന്ന് ഹൈക്കോടതി. കൂടുതൽ സാവകാശം തേടി താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ സമർപ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്. ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

പി.വി അൻവർ എം.എൽ.എയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് കഴിഞ്ഞ മാർച്ച് 24ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ-ഓഡിനേറ്റർ കെ.വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വില്ലേജ് ഓഫിസർമാർക്ക് എം.എൽ.എയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ സർവേ നമ്പറും വിസ്തീർണവും കണ്ടെത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിന് കൂടുതൽ സമയംവേണമെന്നുമാണ് താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനായ കോഴിക്കോട് ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി കലക്ടർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ പി.വി അൻവർ എം.എൽ.എ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് മത്സരിച്ചപ്പോൾ 226.82 എക്കർഭൂമി കൈവശം വയ്ക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച നാമനിർദേശ പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടുള്ളതാണെന്നും പരാതിക്കാരന്റെ അഭിഭാഷകൻ പിയൂസ് എ. കൊറ്റം വാദിച്ചു. ഇതോടെ ഹൈക്കോടതി ഉത്തരവ് ലാൻഡ് ബോർഡ് പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി അധികഭൂമി പിടിച്ചെടുക്കാനുള്ള നടപടി അടിയന്തരമായി പൂർത്തീകരിക്കാൻ ഉത്തരവിടുകയായിരുന്നു.

മലപ്പുറം, കോഴിക്കോട് കലക്ടർമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ പി.വി അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരള ഭൂപരിഷ്‌ക്കരണ നിയമം പ്രകാരം അൻവറിനതിരേ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ 2017 ജൂലൈ 19ന് സംസ്ഥാന ലാൻഡ് ബോർഡ്, താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന് ശുപാർശ നൽകിയിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും കേസെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago