HOME
DETAILS

മെഡിസെപ്പിലും തഴയപ്പെട്ട് വിരമിച്ച പങ്കാളിത്ത പെൻഷൻകാർ

  
backup
December 27 2021 | 04:12 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a4%e0%b4%b4%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d


500 രൂപ പോലും പെൻഷൻ ലഭിക്കാത്തവർ ഒന്നിച്ചടയ്ക്കേണ്ടത് 18,000 രൂപ
നിസാം കെ. അബ്ദുല്ല
കൽപ്പറ്റ
സർക്കാർ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡിസെപ്പിലും തഴയപ്പെട്ട് പങ്കാളിത്ത പെൻഷൻ പദ്ധയിൽ ഉൾപ്പെട്ട് വിരമിച്ച ജീവനക്കാർ. ഇക്കഴിഞ്ഞ ദിവസമാണ് ജീവനക്കാർക്കും പെൻഷൻകാർക്കുമായി മെഡിസെപ്പ് ആരംഭിക്കാനുള്ള തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത്. ഈ ജനുവരി മുതൽ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പദ്ധിതിയിലേക്ക് മാസം 500 രൂപ വീതം പിടിക്കാനാണ് തീരുമാനം. ഇങ്ങിനെ ഒരുവർഷം കൊണ്ട് ആറായിരം രൂപ പദ്ധതിയിലേക്ക് അടക്കണം. ജീവനക്കാരനെയോ പെൻഷൻകാരനെയോ ആശ്രയിച്ചു കഴിയുന്നവർക്കും ആനുകൂല്ല്യം ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ വിരമിച്ച പങ്കാളിത്ത പെൻഷൻകാർ ഇവിടെയും തഴയപ്പെട്ടിരിക്കുകയാണ്. ഇവരെ പദ്ധതിയുടെ ഭാഗമാക്കേണ്ടെന്ന നിലപാടിലായിരുന്നു ആദ്യം സർക്കാർ.


എന്നാൽ പങ്കാളിത്ത പെൻഷൻകാരുമായി ബന്ധപ്പെട്ട സംഘടനകളുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി ഇത്തരക്കാരെക്കൂടി ഉൾപ്പെടുത്താൻ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് സർക്കാർ മുന്നോട്ടുവച്ച നിബന്ധനകൾ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട് വിരമിച്ചവർക്ക് കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നതാണ്. പദ്ധതിയിൽ ഉൾപ്പെട്ടയാൾക്കും പങ്കാളിക്കും മാത്രമാവും അംഗത്വം എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ഭിന്നശേഷിക്കാരായ കുട്ടികൾ ഉണ്ടെങ്കിൽ അവരെയും ഉൾപ്പെടുത്തും.


മറ്റ് ജീവനക്കാരുടെയും പെൻഷൻകാരുടെയും മുഴുവൻ ആശ്രിതർക്കും പദ്ധതിയുടെ ആനുകൂല്ല്യം ലഭിക്കുമ്പോഴാണ് ഇവരെ മാത്രം മറ്റിനിർത്തുന്നത്. ഇതിന് പുറമെയാണ് മൂന്നുവർഷത്തെ തുക അവർ ഒരുമിച്ച് അടക്കണമെന്ന സർക്കാർ തീരുമാനം. 18,000 രൂപ ഒറ്റത്തവണയായി അടച്ചെങ്കിൽ മാത്രമേ പങ്കാളിത്ത പെൻഷൻ പ്രകാരം വിരമിച്ചവർക്ക് പദ്ധതിയിൽ അംഗങ്ങളാവാൻ സാധിക്കൂവെന്നാണ് സർക്കാർ പറയുന്നത്. പങ്കാളിത്ത പെൻഷൻ ആയതിനാൽ വിരമിച്ച പലർക്കും 500 രൂപ പോലും നിലവിൽ ലഭിക്കുന്നില്ല.


താൽക്കാലികക്കാരായും മറ്റും തുടർന്ന് പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്ന 2013ന് ശേഷം സ്ഥിരനിയമം ലഭിച്ച നിരവധി പേരാണ് വിരമിച്ചശേഷം തുച്ഛമായ പെൻഷൻ തുക കൈപ്പറ്റി കഴിയുന്നത്. ഇത്തരത്തിലുള്ളവരോടാണ് 18,000 രൂപ ഒന്നിച്ചടക്കണമെന്ന് സർക്കാർ പറയുന്നത്. ഇത് പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ടെന്ന ഒറ്റക്കാരണത്താൽ രണ്ടാംതരമാക്കപ്പെട്ടവരോട് കാണിക്കുന്ന അനീതിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.


സ്വകാര്യ കമ്പനികളുടെ ഇൻഷൂറൻസ് പദ്ധതിയിൽ ചേരുകയാണെങ്കിൽ 5000ത്തിലും താഴെ മാത്രം തുകയേ ഒരുവർഷം അടക്കേണ്ടതുള്ളൂ എന്നിരിക്കെയാണ് സർക്കാർ കൂടുതൽ തുക ജീവനക്കാരിൽ നിന്നും പിരിച്ചെടുക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട് വിരമിച്ച ജീവനക്കാരുടെ മെഡിസെപ്പ് തുക സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഇതുമായി ബന്ധപ്പെട്ട സംഘടനകൾ ഇപ്പോൾ ഉയർത്തുന്നത്. മൂന്നുവർഷത്തെ തുക ഒന്നിച്ചടക്കണമെന്ന തീരുമാനവും പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
മറ്റ് ജീവനക്കാരെ പോലെ പങ്കാളിത്ത പെൻഷനിൽ ഉൾപ്പെട്ട് വിരമിച്ച ജീവനക്കാരെയും പരിഗണിക്കമെന്ന ആവശ്യവും ഇവർ മുന്നോട്ടുവയ്ക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  23 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  23 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago