കര്‍ണാടക തദ്ദേശതെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തിരിച്ചടി, കോണ്‍ഗ്രസിന് വന്‍ വിജയം
ബംഗളൂരു: കര്‍ണാടകയിലെ 20 ജില്ലകളിലെ 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബി.ജെ.പിക്കെതിരെ 501 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വിജയിച്ചു. 1,184 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 501ഉം, ബി.ജെ.പി 433ഉം, ജെ.ഡി.എസ് 45 സീറ്റും ബാക്കി 205 സീറ്റുകള്‍ സ്വതന്ത്രരും മറ്റ് ചെറുകക്ഷികളും നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ന്യൂനപക്ഷ വോട്ടര്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ബി.ജെ.പിക്ക് വന്‍ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
2023ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയുള്ള ബി.ജെ.പിക്കുള്ള വലിയൊരു മുന്നറിയിപ്പായും ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയായും ഫലങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്.
ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഷിഗ്ഗോണിലെ ഗുട്ടന്‍ ടൗണ്‍ പഞ്ചായത്തും, ബങ്കപ്പൂര്‍ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലും നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു. മന്ത്രി ബി. ശ്രീരാമുലുവിന്റെ നായകഹനട്ടി പഞ്ചായത്ത് ഉള്‍പ്പടെയുള്ള രണ്ട് മന്ത്രിമാരുടെ തട്ടകങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."