സ്ഥിരം കള്ളന് വെള്ളംകുടി ബാബു പൊലിസ് പിടിയില്‍
കൊല്ലം: മോഷണക്കേസുകളിലെ സ്ഥിരം പ്രതിയായ വെള്ളംകുടി ബാബു പൊലിസ് പിടിയില്‍. കൊല്ലം അഞ്ചലിലാണ് പിടിയിലായത്. അഗസ്ത്യക്കോട് റബര്‍ പുരയിടത്തില്‍ നിന്നാണ് പൊലിസ് ബാബുവിനെ പിടികൂടിയത്. വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്ന കേസിലാണ് വെള്ളംകുടി ബാബി പിടിയിലായത്.
പതിനായിരം രൂപയും ആറുപവര് സ്വര്‍ണവുമാണ് കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ പോലിസ് തിരിച്ചറിഞ്ഞു. പുലര്‍ച്ചെ റബര്‍ പുരയിടത്തില്‍വച്ച് ബാബുവിനെ പൊലിസ് പിടികൂടുകയായിരുന്നു. ആദ്യം കവര്‍ച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ ബാബു സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. അഞ്ചല്‍ ആര് ജങ്ഷനിലെ ഹോട്ടല്‍ അഗസ്ത്യക്കോട് കലിംഗ് ജങ്ഷനിലെ വാഴത്തോട്ടം എന്നിവിടങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടുകവറുകളിലായി തൊണ്ടിമുതല്‍ പൊലിസ് കണ്ടെത്തി. മാല, മോതിരം, കമ്മല്‍ എന്നിവയ്ക്ക് പുറമെ ടോര്‍ച്ച് വാച്ച് എന്നിവയും കണ്ടെടുത്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."