മാലിന്യ ശേഖരണത്തിനുപയോഗിച്ചിരുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ മാലിന്യ ശേഖരണത്തിനു വേണ്ടി മുന്‍ ഭരണ സമിതിയുടെ മേല്‍നോട്ടത്തില്‍ ഉപയോഗിച്ചിരുന്ന ആരോഗ്യ വിഭാഗത്തിന്റെ കീഴിലുള്ള ലോറിയും, കുടുംബശ്രീമിഷന്റെ കീഴിലുള്ള മൂന്നു പെട്ടി ഓട്ടോകളും തുരുമ്പെടുത്തു നശിക്കുന്നു.
ലോറിയും, രണ്ട് ഓട്ടോയും നഗരസഭയും മാലിന്യ പ്ലാന്റിനു സമീപവും, ഒരു ഓട്ടോ കമ്യൂണിറ്റി ഹാളിനു സമീപവുമാണ് കിടക്കുന്നത്. ഇതുമൂലം നഗരസഭയ്ക്കു ലക്ഷങ്ങള്‍ നഷ്ടം കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അന്വേഷിച്ചപ്പോള്‍ ലോറി ലേലം ചെയ്യുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ട് ആരോഗ്യവിഭാഗം ഉദ്ദോഗസ്ഥര്‍ എന്‍ജിനീയര്‍ വിഭാഗത്തിനെ ഏല്പിച്ചിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ജില്ലാ മിഷന് മുഖേന നഗരസഭയിലെ കുടുംബശ്രീ ഉപയോഗിച്ചു പോന്നിരുന്ന പെട്ടി ഓട്ടോകള്‍ ചെറിയ മെക്കാനിക്കല്‍ പ്രശ്നം മാത്രം ഉണ്ടായിരുന്നതു റെഡിയാക്കി ഉപയോഗിക്കുവാന്‍ താത്പര്യം കാണിക്കാത്തതിനാലാണു തുരുമ്പെടുത്ത് നശിക്കുവാന്‍ ഇടയായതെന്നറിയാന് കഴിഞ്ഞത്.
കൂടാതെ ഇപ്പോഴത്തെ പുതിയ ഭരണ സമിതിയിലെ കുടുംബശ്രീയുടെ കീഴിലുള്ള ഓട്ടോകളില്‍ നിന്നു ടയറുകള്‍ മോഷ് ട്ടാക്കള് ഊരി കൊണ്ടുപോയിട്ടു നാളിതുവരെയായിട്ടും വേണ്ടവിധം അന്വേഷിക്കുവാനോ, മോഷ് ട്ടാക്കളെ കണ്ടുപിടിക്കുവാനോ നഗരസഭ അധികൃതര്‍ അലംഭാവം കാണിക്കുന്നതായും ആക്ഷേപം ഉയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."