രക്ഷാദൗത്യം വിഫലം; തൃശൂരിൽ കിണറ്റിൽ വീണ ആന ചരിഞ്ഞു
തൃശൂർ: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കവേ ആന ചരിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകന്നതിനിടെയാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ആനയ്ക്ക് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്.
ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അൽപ്പം ആഴമുള്ള കിണറ്റിൽ ആന അബദ്ധത്തിൽ വീഴുകയായിരുന്നു. കാടിനോടു ചേർന്നുള്ള പ്രദേശമാണിത്. അതിനാൽ ആന ഇവിടെ ഇറങ്ങാറുള്ളതാണെന്ന് നാട്ടുകാർ പറയുന്നു.
ആന കിണറ്റിൽ വീണ വിവരം പുറത്തുവന്നതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തിയിരുന്നു. ജെസിബി ഉപയോഗിച്ച് കിണറിനു അരികിലെ മണ്ണിടിച്ച് നീക്കി ആനയെ പുറത്തെടുക്കാനായിരുന്നു ശ്രമം നടന്നിരുന്നത്. എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്.
ആന ചരിഞ്ഞതോടെ രക്ഷാദൗത്യം വെറുതെ ആയെങ്കിലും ഇനി ആനയെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിണറിനു അരികിലെ മണ്ണിടിച്ച് നീക്കി തന്നെയാകും ആനയെ പുറത്തെത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."