HOME
DETAILS

അനില്‍ ആന്റണി കൈക്കൂലി വാങ്ങിയത് 25 ലക്ഷം: തെളിവുകള്‍ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍ 

ADVERTISEMENT
  
Web Desk
April 23 2024 | 06:04 AM

Anil Antony took 25 lakh bribe, evidence released by Dallal Nandakumar

ബിജെപി സ്ഥാനാര്‍ഥി അനില്‍ ആന്റണി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തെളിവുകള്‍ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍. ഇന്ന് രാവിലെ 11.30ന് ദില്ലിയിലാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. യുപിഎ സര്‍ക്കാരിന്റെ ഭരണ കാലത്ത്  കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സിലായി നിയമിക്കാമെന്ന വ്യാജേന സുഹൃത്തിനുവേണ്ടി തന്റെ കയ്യില്‍ നിന്നും അനില്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം.

അനില്‍ ആന്റണി ആരോപണം നിഷേധിച്ചതോടെ കൂടുതല്‍ തെളിവുകളുമായി നന്ദകുമാര്‍ മുന്നോട്ടു വരികയായിരുന്നു. അനിലിന്റെ സര്‍വ്വ ഡീലുകളുടെയും രേഖകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്ന് നന്ദകുമാര്‍ പറഞ്ഞു. പണം നല്‍കിയ താനും അത് സ്വീകരിച്ച അനിലും തെറ്റുകാരാണ്. അത് നിയമത്തിനു മുന്നില്‍ താന്‍ തെളിയിക്കും. പണം കൈമാറി എന്ന് പറയപ്പെടുന്ന സാഗര്‍ രത്‌ന ഹോട്ടലിനു മുന്‍പില്‍ ദുബായ് ഡ്യൂട്ടി പെയ്ഡിന്റെ കവറുമായി നില്‍ക്കുന്നതിന്റെ ഫോട്ടോകളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ തെളിവായി നന്ദകുമാര്‍ ഉയര്‍ത്തിക്കാട്ടിയത്. ഒപ്പം നരേന്ദ്ര മോദിയുമായി അനില്‍ ആന്റണി, ആന്‍ഡ്രൂസ് ആന്റണി എന്നിവര്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. അനില്‍ നന്ദകുമാറിനെ വിളിച്ച ഫോണ്‍ നമ്പറും പുറത്തുവിട്ട തെളിവുകളില്‍ ഉള്‍പ്പെടുന്നു.

ഇപ്പോള്‍ അനില്‍ എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ അവര്‍ക്കൊപ്പം പോകുമെന്നും നന്ദകുമാര്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പിനുശേഷം മറ്റു തെളിവുകള്‍ പുറത്തു വിടുമെന്നാണ് നന്ദകുമാര്‍ പറയുന്നത്. തന്നെ അറിയില്ലെന്ന് അനില്‍ ആന്റണി എവിടെയും പറഞ്ഞിട്ടില്ലെന്നും ദല്ലാള്‍ നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിനെ കാലത്ത് പ്രതിരോധ രേഖകള്‍ വിറ്റ് അനില്‍ അനധികൃതമായി പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണവും അടുത്തകാലത്ത് ഉയര്‍ന്നുവന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago
No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •11 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •11 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •11 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •12 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •12 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •13 hours ago
ADVERTISEMENT
No Image

അർജുനെ തേടി 12-ാം നാൾ; കാലാവസ്ഥ പ്രതികൂലം, കൂടുതൽ സന്നാഹങ്ങളുമായി ഇന്ന് തിരച്ചിൽ

Kerala
  •6 minutes ago
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •an hour ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •2 hours ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •2 hours ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •9 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •9 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •10 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago

ADVERTISEMENT