സിയുഇടി യുജി പരീക്ഷാ മെയ് 15 മുതല്‍; സമയക്രമം പ്രസിദ്ധീകരിച്ചു.
സിയുഇടി യുജി 2024 പരീക്ഷകളുടെ പൂര്‍ണ്ണ സമയക്രമം എന്‍.ടി.എ പ്രസിദ്ധപ്പെടുത്തി. പരീക്ഷകളുടെ തീയതിയും സമയവും ആണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇന്ന് പുറത്തുവിട്ടത്. മെയ് 15 മുതല്‍ 24 വരെയാണ് പരീക്ഷ നടക്കുക. 63 വിഷയങ്ങളിലാണ് പരീക്ഷ.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ വിഷയങ്ങള്‍: അക്കൗണ്ടന്‍സി, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ്, ജനറല്‍ ടെസ്റ്റ്.
മറ്റുവിഷയങ്ങളുടെ സമയദൈര്‍ഘ്യം 45 മിനിറ്റാണ്.
കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, ജനറല്ടെസ്റ്റ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ഹിന്ദി, ഫിസിക്കല്‍ എജുക്കേഷന്‍, ജോഗ്രഫി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നീ പേപ്പറുകളുടെ പരീക്ഷ മെയ് 15, 16, 17, 18 തീയതികളില്‍ ഓഫ് ലൈനായി നടത്തും.
മറ്റുവിഷയങ്ങളുടെ ടെസ്റ്റുകള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി മെയ് 21, 22, 24 തീയതികളിലാണ് നടക്കുന്നത്.
വിശദവിവരങ്ങള്‍ക്ക് exams.nta.ac.in/CUETUG സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."