സമ്പൂര്‍ണ വൈദ്യുതീകരണം: കമ്മിറ്റി രൂപീകരിച്ചു
കായംകുളം: കായംകുളം അസംബ്ലി നിയോജക മണ്ഡലത്തെ മുഴുവന്‍ ഭവനങ്ങളിലും വൈദ്യുതി എത്തിച്ച് സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. യു. പ്രതിഭഹരി എം.എല്‍.എ ചെയര്‍പേഴ്സണും, വൈദ്യുതിബോര്‍ഡ് കായംകുളം സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറായ ഹരികുമാര്‍ കണ്‍വീനറുമായിട്ടുള്ള സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 2017 മാര്‍ച്ച് പതിനഞ്ചോടെ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാക്കുക എന്ന ഉദ്ദേശത്തോടുകൂടി വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിപിന്‍. സി. ബാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, ചെട്ടികുളങ്ങര, കൃഷ്ണപുരം, ഭരണിക്കാവ്, കണ്ടല്ലൂര്‍, പത്തിയൂര്‍ എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, വൈദ്യുതി ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."