വിദ്യാഭ്യാസ നയത്തിനെതിരേ എം.എസ്.എഫ് ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് നടത്തി
ആലപ്പുഴ: വിദ്യാര്‍ത്ഥി വിരുദ്ധ നടപടി സ്വീകരിക്കുന്ന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി. ഓണപ്പരീക്ഷയടുത്തിട്ടും പൂര്‍ത്തിയാക്കാത്ത പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, ഗ്രേസ് മാര്‍ക്ക് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കുക, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡങ്ങള്‍ ലഘൂകരിക്കുക, അധ്യാപക ക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
ആലപ്പുഴ സക്കരിയ ബസാറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. തുടര്‍ന്ന് ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനീഫ് ഇടുക്കി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.എം നൗഫല്‍, പ്രവാസിലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷുഹൈബ് അബ്ദുല്ല, എ.കെ ഷിഹാബുദ്ദീന്‍, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ നസീര്‍ മണ്ണഞ്ചേരി, അസ്‌ലം ആലപ്പുഴ, നിയാസ് മുഹമ്മദ്, ഭാരവാഹികളായ ബാദുഷ ഷെരീഫ്, സി. കെ ഷാനവാസ്, നാസിം വലിയമരം ബാദുഷ കായംകുളം, ഇജാസ് കായംകുളം, അജ്മല്‍ നിസാര്‍,നാസിമുദ്ധീന്‍,നാഫില്‍ റഹ്മാന്‍,റഈസ് എം. രാജ, നസ്മല്‍ ആലപ്പുഴ,ഷെമീര്‍ ആലപ്പുഴ, മാഹീന്‍ തൃക്കുന്നപ്പുഴ, അജ്മല്‍ ആലപ്പുഴ, സല്‍മാന്‍ ആശാന്‍, മുഹമ്മദ് സുറാഖത്ത്, ഹബീബ് കായംകുളം, ഇര്‍ഷാദ് തൃക്കുന്നപ്പുഴ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സദ്ദാം ഹരിപ്പാട് സ്വാഗതവും ട്രഷറര്‍ അന്‍ഷാദ് കായംകുളം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."