യു.പിയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്; മണ്ഡലം തിരിച്ച് പിടിക്കാന്‍ അധ്യക്ഷനെ ഇറക്കി എസ്.പി; അഖിലേഷ് യാദവ് കനൗജില്‍ നിന്ന് മത്സരിക്കും
ലക്നൗ: യു.പി രാഷ്ട്രീയ ഭൂമിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം. യു.പിയിലെ കനൗജില്‍ നിന്ന് ജനവധി തേടാനാണ് പാര്‍ട്ടി അധ്യക്ഷന്റെ തീരുമാനം. നാളെ ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക നല്‍കും. മുലായം സിങ് യാദവിന്റെ സഹോദരന് രത്തന്‍ സിങ്ങിന്റെ മകന് തേജ്പ്രതാപ് യാദവിനെ കനൗജില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. പിന്നാലെയാണ് വമ്പന്‍ ട്വിസ്റ്റുമായി അഖിലേഷെത്തിയത്.
2000, 2004, 2009 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവ് കനൗജില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2012, 2014 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും ഇവിടെ നിന്ന് മത്സരിച്ച് ജയിക്കുകയുണ്ടായി. 2019ല്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചത്. ജയിച്ചെങ്കിലും 2022 ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിനായി അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കന്‍ വേണ്ടിയാണ് ആദ്യഘട്ടത്തില്‍ അഖിലേഷ് മത്സരിക്കേണ്ടതിലെന്ന് തീരുമാനിച്ചത്. എസ്.പിയുടെ ശക്തികേന്ദ്രമായ കനൗജില്‍ 2019ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി അട്ടിമറി വിജയം നേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ അധ്യക്ഷന്‍ തന്നെ നേരിട്ട് കളത്തിലിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."