ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തില്‍ വെട്ടുകത്തി; വീഡിയോ പുറത്തുവിട്ട് രമ്യ ഹരിദാസ്, പണിയായുധങ്ങള്‍ ആണെന്ന് വിശദീകരണം
ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ പ്രചാരണ വാഹനത്തില്‍ നിന്ന് വെട്ടു കത്തികള്‍ അടക്കമുള്ള ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വിട്ടത്. എന്നാല്‍ കാറില്‍ നിന്നും മാറ്റിയത് പണിയായുധങ്ങള്‍ ആണെന്നാണ് ദൃശ്യത്തിലുള്ളവരുടെ വിശദീകരണം. സംഭവം പുറത്തറിഞ്ഞതോടെ ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഫ്ലക്സ് വെക്കാന്‍ പോയ പ്രവര്‍ത്തകര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ ആണ് വണ്ടിയില്‍ ഉണ്ടായിരുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. വീഡിയോയിലുള്ളത് താനാണെന്ന് ഇടത് പ്രവര്ത്തകന് സുരേന്ദ്രന് സ്വീകരിച്ചിട്ടുണ്ട്. അവസാനഘട്ട പ്രചാരണത്തിനിടയിലാണ് ഇത് കണ്ടത്. വഴിയില്‍ പരിശോധന ഉണ്ടാകുമ്പോള്‍ പ്രശ്നമാകേണ്ടെന്നുകണ്ട് ആയുധങ്ങള്‍ മാറ്റിവെച്ചു. ഇതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
സുരേന്ദ്രന് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. വിഷയത്തില്‍ ഇടതു സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന് ആരോപണം നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആയുധങ്ങള്‍ കൊണ്ട് നടക്കുന്ന പരിപാടി തങ്ങള്‍ക്കില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."