ഐഎസ്എല്‍: ഇഞ്ചുറി ടൈമില്‍ 'ഇഞ്ചുറി'പറ്റി ഗോവ..!
എന്തൊരു തിരിച്ചുവരവ്. ഇന്നലെ ഗോവയും മുംബൈയും തമ്മില്‍ നടന്ന ഐ.എസ്.എല്‍ സെമി ഫൈനലിലെ ആദ്യ പാദ മത്സരം കണ്ടവരെല്ലാം ആശ്ചര്യത്തോടെ പറഞ്ഞ വാക്കാണിത്. ഗോവയുടെ തട്ടകത്ത് നടന്ന മത്സരത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം അവസാന ആറ് മിനുട്ടുകളില്‍ മൂന്ന് തവണ എതിര്‍വല ചലിപ്പിച്ച് മുംബൈയുടെ നാടകീയ തിരിച്ചുവരവ്.
ഇതോടെ ആദ്യപാദം 32ന് മുംബൈക്ക് സ്വന്തം. മുംബൈക്കു വേണ്ടി ലാലിന്‍സുവാല ചാങ്തെ ഇരട്ടഗോള്‍ നേടിയപ്പോള്‍ വിക്രംപ്രതാപ് ഒരു ഗോളും നേടി. ഗോവയ്ക്കു വേണ്ടി ബോറിസ് സിങ് തങ്ജവും ബ്രാണ്ടന്‍ ഫെര്‍ണാണ്ടസും ലക്ഷ്യം കണ്ടു. ഇതോടെ 29ന് മുംബൈയുടെ തട്ടകത്ത് നടക്കുന്ന രണ്ടാംപാദം ഗോവയ്ക്ക് നിര്‍ണായകമായി.
മത്സരത്തില്‍ മുംബൈയാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും രണ്ടു ഗോളിന്റെ ലീഡെടുത്ത് സ്വന്തം തട്ടകം ഗോവ തങ്ങളുടെ വിജയവേദിയാക്കാന് ശ്രമിച്ചു. 16ാം മിനുട്ടില്‍ ബോറിസ് സിങ്ങും 56ാം മിനുട്ടില്‍ ബ്രാണ്ടന്‍ ഫെര്‍ണാണ്ടസുമാണ് ഗോവയെ മുന്നിലെത്തിച്ചത്. ഈ ലീഡിന്റെ പിന്‍ബലത്തില്‍ 90ാം മിനുട്ടു വരെ ഗോവ വിജയം ഉറപ്പിച്ചെങ്കിലും തുടര്‍ന്നായിരുന്നു മുംബൈയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."