വിദ്യാലയങ്ങള്‍ ഹൈടെക്കാകുന്നു; സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഹൈടെക് ആക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളില്‍ നിലവിലുള്ള ഐ.സി.ടി അനുബന്ധ ഉപകരണങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സര്‍ക്കാര്‍, എയിഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെ വിശദാംശങ്ങളാണ് ആദ്യഘട്ടമായി ശേഖരിക്കുന്നത്. സ്‌കൂളുകളിലെ ഐ.സി.ടി പഠന പ്രവര്‍ത്തനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ അതാത് സ്‌കൂളില്‍നിന്നു നേരിട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് വിദ്യാഭ്യാസവകുപ്പ് ഒരുക്കിയിരിക്കുന്നത്.
ഐ.സി.ടി അധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങളില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും സജ്ജരാക്കുന്നതിനും ആവശ്യമായ ഐ.സി.ടി ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് അടിയന്തര സ്ഥിതിവിവര കണക്കെടുക്കുന്നത്. ഐ.ടി അറ്റ് സ്‌കൂള്‍ പൊജക്ട് വികസിപ്പിച്ച സോഫ്റ്റ്‌വെയറിലാണ് ഓരോ സ്‌കൂളും വിവരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത്.
ംംം.ശെേരവീീഹ.ഴീ്.ശി എന്ന വെബ്‌സൈറ്റിലെ സ്‌കൂള്‍ സര്‍വെ ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് നാളെ വരെ എല്ലാ സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."