HOME
DETAILS

ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ്; ഓണ്‍ലൈന്‍ അപേക്ഷ തീയതി നീട്ടി; മാനദണ്ഡങ്ങള്‍ ഇങ്ങനെ

  
Web Desk
April 28, 2024 | 1:52 PM

snehapoorvam scholarship online application date extended

സ്‌നേഹപൂര്‍വ്വം സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷ സ്ഥാപന മേധാവി മുഖേന അപ്‌ലോഡ് ചെയ്യുന്നതിന് 2024 ഏപ്രില്‍ 29, 30 എന്നിങ്ങനെ രണ്ട് ദിവസത്തേക്ക് കൂടി വെബ്‌സൈറ്റ് ഓപ്പണ്‍ ആക്കി നല്‍കാന്‍ തീരുമാനം.

അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും, നിര്‍ധനരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/ പ്രൊഫഷനല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം. സാമൂഹ്യ സുരക്ഷ മിഷന്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.


നേരത്തെ ഏപ്രില്‍ 10 വരെയായിരുന്നു ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ സമയം അനുവദിച്ചിരുന്നത്. ഇതാണ് രണ്ട് ദിവസം അധികം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. വിശദമായ വിജ്ഞാപനം സാമൂഹ്യ സുരക്ഷ മിഷന്റെ വെബ്‌സൈറ്റില്‍ (http://kssm.ikm.in) ലഭ്യമാണ്. ഏപ്രില്‍ 30നു ശേഷം തീയതി നീട്ടി നല്‍കുന്നതല്ല. 

സ്കോളർഷിപ്പിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ താഴെ,  


മാതാപിതാക്കള്‍ നഷ്ടപ്പെട്ട (മാതാവോ, പിതാവോ രണ്ടുപേരുമോ മരണപ്പെട്ട) നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് സാമൂഹിക സുരക്ഷ മിഷന്‍ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം പദ്ധതി. സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷനല്‍ ബിരുദം വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുട്ടികള്‍ പഠിക്കുന്ന സ്ഥാപന മേധാവി മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. 

അപേക്ഷ നല്‍കുമ്പോള്‍ കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തണം.

 

സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ വര്‍ഷാ വര്‍ഷം 3000 രൂപയും, ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓരോ വര്‍ഷവും 5000 രൂപയും ലഭിക്കും.

പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനകാലയളവില്‍ ഓരോ വര്‍ഷവും 7500 രൂപയും ലഭിക്കുന്നതാണ്. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് പഠനകാലയളവില്‍ വര്‍ഷങ്ങളില്‍ (3 വര്‍ഷം) 10,000 രൂപയും ലഭിക്കും.

സ്ഥാപനത്തില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍
അപേക്ഷ ഫോം, അപേക്ഷാര്‍ഥിയുടെ ആധാര്‍കാര്‍ഡിന്റെ കോപ്പി, മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പി, കുട്ടിയും ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റെ അക്കൗണ്ടിന്റെ കോപ്പി, റേഷന്‍ കാര്‍ഡ് ബിപിഎല്‍ കാറ്റഗറിയാണെങ്കില്‍ അതിന്റെ കോപ്പി (അവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല), റേഷന്‍ കാര്‍ഡ് എപിഎല്‍ കാറ്റഗറിയാണെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് വാങ്ങുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

വെബ്‌സൈറ്റ് https://kssm.ikm.in, ടോള്‍ ഫ്രീ നമ്പര്‍: 18001201001.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽവിഭവങ്ങൾക്കും വിലകൂട്ടി; ബിരിയാണിയ്ക്കും ഫ്രൈഡ് റൈസിനും 10 രൂപ കൂടി; ചപ്പാത്തിക്കും കറികൾക്കും കൂട്ടും 

Kerala
  •  10 days ago
No Image

മഴ ദുർബലം; പ്രതിസന്ധിയകലാതെ ഊർജമേഖല

Kerala
  •  10 days ago
No Image

കാസർകോടിന് 'മന്ത്രിസ്ഥാനം' കർണാടകയിൽനിന്ന്; യു.ടി ഖാദർ മന്ത്രിസഭയിലേക്ക് 

National
  •  10 days ago
No Image

വാക്‌പോര്; കൊണ്ടും കൊടുത്തും നന്ദിപ്രമേയ ചർച്ച

Kerala
  •  10 days ago
No Image

പരീക്ഷ ജയിച്ചു; പക്ഷേ, വെബ്‌സൈറ്റ് 'തോൽപ്പിച്ചു'! തുടർപഠനത്തിന് അപേക്ഷിക്കാനാതെ ശ്രീനാരായണഗുരു ഓപൺ സർവകലാശാല വിദ്യാർഥികൾ

Kerala
  •  10 days ago
No Image

പ്ലസ് വൺ; ആകെ അപേക്ഷകൾ 4.44  ലക്ഷം; പകുതിയും മലബാറിൽ; മലപ്പുറത്ത് മാത്രം 82,678

Kerala
  •  10 days ago
No Image

യു.എ.ഇയിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യത; താപനില 45 ഡിഗ്രിയിലേക്ക്, കടൽ പ്രക്ഷുബ്ധമാകും | UAE Weather updates

Weather
  •  10 days ago
No Image

'ജെൻസി'ക്ക് ഉപരിപഠനം കൂളാക്കി സുപ്രഭാതം; കരിയർ ക്ലിനിക് ഇന്ന് പെരിന്തൽമണ്ണ, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിൽ

Kerala
  •  10 days ago
No Image

ഖജനാവിലെന്ത് ? ധവളപത്രം ഇന്ന് നിയമസഭയില്‍

Kerala
  •  10 days ago
No Image

ഹോര്‍മുസില്‍ അമേരിക്കന്‍ പടക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍; നിഷേധിച്ച് അമേരിക്ക; പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്നു

International
  •  10 days ago