എസ്എന്‍സി ലാവലിന്‍ കേസ്: സുപ്രീംകോടതി ഇന്നും പരിഗണിക്കില്ല
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികളില്‍ ഇന്നും സുപ്രിംകോടതി പരിഗണിക്കില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍110 നമ്പര്‍ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള കേസില്‍ വാദം തുടരുന്നതിനാല്‍ ലാവലിന്‍ അടക്കം കേസുകള്‍ കോടതി ഇന്ന് പരിഗണിക്കില്ല. ഇന്നലെയും കേസ് സമയക്കുറവ് കൊണ്ട് മാറ്റിയിരുന്നു.
ആകെ നാല്‍പത് തവണയാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിക്ക് മുന്നില്‍ ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹരജികളടക്കമാണ് സുപ്രീം കോടതിയിലുള്ളത്.
പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പേരെ പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. അപ്പീല്‍ നല്‍കിയ സിബിഐയുടെ ആവശ്യപ്രകാരം കേസ് പലതവണ മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."