നാഷനല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സില്‍ പി.എച്ച്.ഡി; അപേക്ഷ മേയ് 10 വരെ
കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലെ സ്വയം ഭരണ സ്ഥാപനമായ നാഷനല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സില്‍ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂണെയില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ ആഗസ്റ്റിലാണ് പി.എച്ച്.ഡി പ്രവേശനം നടക്കുന്നത്. ഓണ്‍ലൈന്‍ മുഖേന മേയ് 10 വരെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
പഠന വകുപ്പുകള്‍
സെല്‍ ആന്‍ഡ് മോളിക്യൂലാര്‍ ബയോളജി
സ്ട്രക്ച്ചറല്‍ ബയോളജി
ബയോ ഇന്‍ഫര്‍മാറ്റിക്‌സ്
സിസ്റ്റംസ് ബയോളജി
ന്യൂറോ സയന്‍സ്
ഇമ്യൂണോളജി
ഇന്‍ഫെക്ഷന്‍ ബയോളജി
കാന്‍സര്‍ ബയോളജി
മൈക്രോബയല്‍ ഇക്കോളജി തുടങ്ങിയ ആധുനിക ജീവ ശാസ്ത്ര ഗവേഷണ മേഖലകളിലാണ് പി.എച്ച്.ഡി.
പ്രായപരിധി
28 വയസാണ് പ്രായപരിധി.
യോഗ്യത
ഏതെങ്കിലും ശാസ്ത്ര ശാഖയില്‍ 55 ശതമാനം മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ ബിരുദാനന്തര ബിരുദം.
സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അഞ്ചുശതമാനം മാര്‍ക്കിളവുണ്ട്.
സി.എസ്.ഐ.ആര്‍- യു.ജി.സി / ഡി.ബി.ടി/ ഐ.സി.എം.ആര്‍/ ബി.ഐ.എന്‍.സി/ ഡി.എസ്.ടി.ഇന്‍സ്‌പെയര്‍ ഫെല്ലോഷിപ്പ് നേടിയിരിക്കണം. JGEEBL.S യോഗ്യത നേടിയിവരെയും പരിഗണിക്കും. അപേക്ഷ നല്‍കിയവരില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി ഓണ്‍ലൈനായി വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.nccs.res.in/Career സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."