ലോക്സഭ തെരഞ്ഞെടുപ്പ്: ബ്രിജ് ഭൂഷണ് സിങിന് സീറ്റില്ല, പകരം മകന് മത്സരിക്കും
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഇത്തവണ ലൈംഗികാരോപണ വിധേയനായ ഗുസ്തി ഫെഡറേഷന് മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന് ബിജെപി സീറ്റ് നിഷേധിച്ചു. കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ് പകരം മകന് കരണ്‍ ഭൂഷണ് സിങ്ങിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ബ്രിജ് ഭൂഷണ് സിങിന്റെ ഇളയ മകനായ കരണ്‍ ഭൂഷണ് സിങ് കൈസര്‍ഗഞ്ജില്‍ മത്സരിക്കും. ഗുസ്തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക പീഡന പരാതി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തലാണ് മൂന്ന് തവണ കൈസര്‍ഗഞ്ചില്‍ നിന്ന് പാര്‍ലമെന്റില്‍ എത്തിയ ബ്രിജ് ഭൂഷന് ഇക്കുറി ബിജെപി സീറ്റ് നിഷേധിച്ചത്.
മെയ് 20നാണ് കൈസര്‍ഗഞ്ചില്‍ തെരഞ്ഞെടുപ്പ്. 5.81 ലക്ഷം വോട്ട് നേടിയാണ് കഴിഞ്ഞതവണ ബ്രിജ് ഭൂഷന് ഇവിടെ നിന്ന് ജയിച്ചത്
യുപിയിലെ റായ്ബറേലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും ബിജെപി പ്രഖ്യാപിച്ചു. ദിനേശ് പ്രതാപ് സിങ് ആണ് റായ്ബറേലിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."