HOME
DETAILS

രാജ്ഭവനിലെ ജീവനക്കാരിയെ പീഡിപ്പിച്ചെന്ന് പരാതി; ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ കേസ്

  
May 02, 2024 | 5:25 PM

West Bengal Governor CV Ananda Bose Accused Of Molestation

ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതി ഉന്നയിച്ച് രാജ്ഭവന്‍ ജീവനക്കാരി.കൊല്‍ക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണു പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണറെ നേരില്‍ കാണാന്‍ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. 

സ്ഥിരനിയമനം നല്‍കാമെന്നു പറഞ്ഞായിരുന്നു പീഡനമെന്നാണ് റിപ്പോര്‍ട്ട്. പീഡനം നടന്നയുടന്‍ അവര്‍ രാഭ്ജവന്‍ പരിധിയിലുള്ള പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് ഗവര്‍ണറുടെ വസതിയിലെത്തി ഇവടെ സ്റ്റേഷനിലെത്തിക്കുകയും പരാതി രേഖപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തായതിനു പിന്നാലെ രാജ്ഭവനിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനത്തിനായി ബംഗാളിലെത്തുന്നതിനു തൊട്ടുമുന്‍പാണ് ഗവര്‍ണര്‍ക്കെതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. മോദി എത്തുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ കുടുംബ സന്ദര്‍ശനം റദ്ദാക്കി ആനന്ദ ബോസ് കൊല്‍ക്കത്തയിലേക്കു മടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

1977 ബാച്ചില്‍ കേരള കേഡറിലെ ഐ.എ.എസ് ഓഫിസറായിരുന്നു മലയാളിയായ ആനന്ദ ബോസ്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകള്‍ക്കു പിന്നാലെ 2019ലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേരുന്നത്. 2022ല്‍ നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ക്കഡിനു പകരക്കാരനായാണ് ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  3 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  3 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  4 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  4 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  4 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  4 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  4 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  4 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  4 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  5 hours ago