HOME
DETAILS

ചോറ്റുപാത്രം തട്ടിപ്പറിച്ചു; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞ് സഹപാഠി- 17 തുന്നല്‍

ADVERTISEMENT
  
Web Desk
May 03 2024 | 10:05 AM

A classmate stabbed a ninth grade student in the face with a blade

ഡല്‍ഹി: വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ടുവരഞ്ഞ് സഹപാഠി. ചോറ്റുപാത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മുഖത്ത് ബ്ലെയിഡ് കൊണ്ട് വരഞ്ഞത്. ഡല്‍ഹിയിലെ ഗുലാബി ബാഗ് ഏരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ക്രൂരമായ ആക്രമണം. ബ്ലെയിഡ് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 14 കാരിയുടെ മുഖത്ത് 17 തുന്നലിടേണ്ടി വന്നതായി മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖത്താകെ മുറിവേറ്റ പെണ്‍കുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഏപ്രില്‍ 29നാണ് സംഭവം. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ- വിദ്യാര്‍ഥിനിയും  സഹപാഠികളും ഉച്ചഭക്ഷണം കഴിക്കുന്നതിനായി തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയില്‍ ചില പെണ്‍കുട്ടികള്‍ വന്ന് പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ സുഹൃത്തിന്റെ ഭക്ഷണം തട്ടിയെടുത്ത് ഓടിപ്പോയി. ഭക്ഷണപാത്രം തിരികെ ചോദിച്ചെങ്കിലും അവര്‍ കൊടുത്തില്ല, തിരിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങി. വഴക്ക് കണ്ട് പ്രശ്‌നം പരിഹരിക്കാനെത്തിയപ്പോഴാണ് സഹപാഠികള്‍ ആക്രമിച്ചതെന്ന് വിദ്യാര്‍ഥിനി പൊലിസിനോട് പറഞ്ഞു.

വാക്കേറ്റത്തിനിടെ സഹപാഠിയായ ഒരു കുട്ടി പെട്ടന്ന് ബ്ലെയിഡ് ഉപയോഗിച്ച് മുഖത്ത് വരയുകയായിരുന്നു. മുറിവേറ്റ് ചോര വാര്‍ന്നിട്ടും ആരും മകളെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം ശ്രമിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. 'മകളുടെ മുഖത്ത് 17 തുന്നലുകള്‍ ഇട്ടിട്ടുണ്ട്. അവളുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമാണ്. ആക്രമണത്തിന് ശേഷം അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ആരും സഹായിച്ചില്ല'- വിദ്യാര്‍ത്ഥിനിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകളെ ആക്രമിച്ച വിദ്യാര്‍ഥിനിയെ സംരക്ഷിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ശ്രമിക്കുന്നതെന്നും കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി വേണമെന്നും കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. വിഡിയോയില്‍ കാണുന്നവരെല്ലാം പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് . സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

നീറ്റില്‍ പുതുക്കിയ റാങ്കിലിസ്റ്റ് പ്രസിദ്ധീകരിച്ചു; 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് 

Kerala
  •2 days ago
No Image

രാത്രിയിലും ഡ്രോണ്‍ പരിശോധന; നാലിടത്ത് ലോഹഭാഗങ്ങള്‍, തടികള്‍ വിട്ടുപോയി

National
  •2 days ago
No Image

അര്‍ജുനായുള്ള തെരച്ചില്‍ നീളുന്നു; നദിയിലെ കുത്തൊഴുക്ക് വെല്ലുവിളി

Kerala
  •2 days ago
No Image

ദുബൈ: യാത്രക്കൊരുങ്ങുകയാണോ, എങ്കില്‍ നിങ്ങളുടെ വീടിനൊരു സൗജന്യ പൊലിസ് സംരക്ഷണമായാലോ    ?... 

uae
  •2 days ago
No Image

ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം', അശോക് ഹാള്‍ 'അശോക മണ്ഡപം'; രാഷ്ട്രപതി ഭവനിലും പേരുമാറ്റം

Kerala
  •2 days ago
No Image

നിപ പ്രതിരോധത്തിന് ഇ-സഞ്ജീവനി; ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം

Kerala
  •2 days ago
No Image

ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ ശ്രദ്ധിക്കുക. എല്ലാം സൈലന്റായി ഒരാള്‍ കാണുന്നുണ്ട് 

uae
  •2 days ago
No Image

പെരുമ്പാവൂരില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

Kerala
  •2 days ago
No Image

തിരുവനന്തപുരം ടെക്‌നോസിറ്റിയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി

Kerala
  •2 days ago
No Image

അര്‍ജ്ജുന്‍ രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തില്‍, ഡ്രോണ്‍ പരിശോധന തുടങ്ങി; ലോറിയിലെ തടി കണ്ടെത്തി

Kerala
  •2 days ago
No Image

കിനാക്കള്‍ കൈപ്പിടിയിലാക്കാന്‍ ഓടിയോടി പാരിസിലെത്തിയ കിമിയ യുസോഫി

Others
  •2 days ago
No Image

അസഹിഷ്ണുതയ്‌ക്കെതിരായ പോരാട്ട ആഹ്വാനവുമായി യു.എന്‍- ഒ.ഐ.സി ദ്വൈവാര്‍ഷിക സമ്മേളനം

uae
  •2 days ago
No Image

ഗതാഗതക്കുരുക്ക് കുറയും, മിര്‍ദിഫ് സിറ്റി സെന്ററിന് സമീപത്തെ റോഡ് നവീകരണം പൂര്‍ണം - യാത്രാ സമയം 10 മിനുറ്റില്‍ നിന്ന് 4 മിനുറ്റായി കുറയും 

uae
  •2 days ago
No Image

സ്മാര്‍ട്ടാകൂ, പ്രകൃതിയെ സംരക്ഷിച്ച് പ്രതിഫലം നേടൂ; റീസൈക്ലിങ് രംഗത്ത് വിപ്ലവമായി ആര്‍.വി.എമ്മുകള്‍

uae
  •2 days ago
No Image

ദുബൈ പോഡ് ഫെസ്റ്റ് നാലാം പതിപ്പ് സെപറ്റംബര്‍ 30ന്

International
  •2 days ago
No Image

സ്‌കൂട്ടറില്‍ നിന്ന് തെറിച്ചു വീണു, ബസ് തലയില്‍ കയറിയിറങ്ങി; കൊല്ലത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

Kerala
  •2 days ago
ADVERTISEMENT
No Image

സഊദിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

Saudi-arabia
  •2 days ago
No Image

വധുവിന്റെ വിരലടയാളമുണ്ടങ്കിലേ വിവാഹം നിയമപരമാവൂ; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •2 days ago
No Image

പെഡസ്ട്രിയൻ ക്രോസിങ് സിഗ്നൽ ലംഘിച്ചാൽ കാൽനടക്കാർക്കും പിഴ; 400 ദിർഹം പിഴ ചുമത്തുമെന്ന് അജ്‌മാൻ പൊലീസ്

uae
  •2 days ago
No Image

പിറന്നുവീണ കുഞ്ഞിന്റെ വായിൽ 32 പല്ലുകൾ; അറിയാം "നാറ്റൽ ടീത്ത്" അവസ്ഥയെക്കുറിച്ച്

International
  •2 days ago
No Image

സുപ്രഭാതം വാർഷിക കാംപയിൻ വൻ വിജയമാക്കുക: സമസ്ത ഏകോപന സമിതി

latest
  •2 days ago
No Image

യുഎഇ; കൈവശം 60,000 ദിർഹമിന് മുകളിലുള്ള പണവും ആഭരണങ്ങളുമുണ്ടോ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

uae
  •2 days ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

latest
  •2 days ago
No Image

ഒമാന്‍, ഇന്ത്യ വ്യാപാര സഹകരണം ആഘോഷിക്കാന്‍ ലുലു

oman
  •2 days ago
No Image

അര്‍ജുന്റെ കുടുംബത്തിനെതിരേ സൈബര്‍ ആക്രമണം; യുവജന കമ്മീഷന്‍ കേസെടുത്തു

Kerala
  •2 days ago

ADVERTISEMENT