HOME
DETAILS

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങളില്‍ മാറ്റം; ഇനി മുതല്‍ ദിവസം 40 ടെസ്റ്റുകള്‍, പഴയ വാഹനം മാറ്റാൻ ആറ് മാസം

  
Web Desk
May 04 2024 | 12:05 PM

driving test reforms updates

സംസ്ഥാനത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ച ഡ്രൈവിങ് പരിഷ്‌കാരങ്ങളില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പ്. ഇതുപ്രകാരം ഒരു ദിവസം 40 ടെസ്റ്റ് നടത്തും. 30 ടെസ്റ്റുകള്‍ നടത്തിയാല്‍ മതിയെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. ഡ്രൈവിങ് ടെസ്റ്റിനുപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കി. ഇതിന് ശേഷം പുതിയത് വാങ്ങാനാണ് നിര്‍ദേശം.പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്‌കൂളുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെയാണ് മാറ്റം വരുത്തിയിരിക്കുന്നത്.

വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറങ്ങി.ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാമെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈകോടതി ശരിവെച്ചിരുന്നു. പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ ആവശ്യമാണ് കോടതി തള്ളിയത്. എന്നാല്‍, പ്രതിഷേധം ശക്തമായതോടെയാണ് പരിഷ്‌കാരങ്ങളില്‍ ചെറിയ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറായത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  23 days ago